ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾക്ക് കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി.ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത്.

കേന്ദ്രീകൃത നിയമ നിർമാണം സങ്കീർണമായ വിഷയമാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും കേന്ദ്രമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ ഉണ്ടായ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടിയുള്ള കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്ര ഐടി മന്ത്രിയുടെ മറുപടി.

ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ കാലത്താണ് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയത്. കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഉത്തരവ് ഇറക്കി.

ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിനാലുകാരൻ വരെ അരഡസനോളംപേർ പണംനഷ്ടമായി ജീവനൊടുക്കി അവസ്ഥയില്‍ ആയിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിനെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അതിവേഗം ഹൈക്കോടതിയില്‍ മറികടന്നു.

ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയിൽ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ ഉത്തരവ് ഈ കമ്പനികള്‍ മറികടന്നത്.

സര്‍ക്കാര്‍ നിയന്ത്രണം മറികടന്നതോടെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പത്തോളം കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്.

X
Top