അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

സംസ്ഥാനത്ത് കേബിൾ ടിവി നിരക്കുകൾ ഉയരും; തീരുമാനം പ്രഖ്യാപിച്ച് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത് കേബിൾ ടി.വി സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) തീരുമാനം. ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി വിവിധ പേ ചാനലുകളുടെ നിരക്ക് ബ്രോഡ്കാസ്റ്റർമാർ ഗണ്യമായി വർധിപ്പിച്ചതാണ് തീരുമാനത്തിന് പ്രധാന കാരണമെന്ന് അസോസിയേഷൻ അറിയിച്ചു.

ഇതിനുപുറമെ, ഇന്ധനവില വർധനവും കേബിൾ ശൃംഖലയുടെ പരിപാലനത്തിനും നവീകരണത്തിനും ആവശ്യമായ ഉപകരണങ്ങളുടെ വിലക്കയറ്റവും മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി സംഘടന വ്യക്തമാക്കി. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ നിലവിലെ നിരക്കിൽ സേവനം തുടരുന്നത് ദുഷ്കരമാക്കിയിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായാണ് നിരക്ക് വർധനവ് അനിവാര്യമാക്കിയതെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്താനുള്ള ശ്രമങ്ങളോട് ഉപഭോക്താക്കൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിരക്ക് വർധനവിന്റെ വിശദാംശങ്ങളും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.

ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ ദൃശ്യ ചാരുത ഒട്ടും കുറയാതെ ലിവിങ് റൂമുകളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പി.ബി. സുരേഷ് എന്നിവർ അറിയിച്ചു.

X
Top