ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

പിഎം വിശ്വകര്‍മ്മ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകര്‍മ്മ യോജന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കി.പരമ്പരാഗത കഴിവുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഉപജീവന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പിഎം വിശ്വകര്‍മ്മ’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുന്നു.

13,000 കോടി രൂപയുടെ വിശ്വകര്‍മ്മ യോജന പ്രകാരം കരകൗശല തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സബ്‌സിഡി വായ്പ ലഭിക്കും. പിഎം വിശ്വകര്‍മ്മ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും 5% പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതായിരിക്കും ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ രണ്ട് ലക്ഷം രൂപ വരെ ക്രെഡിറ്റ് സപ്പോര്‍ട്ട് നല്‍കും,’ അശ്വിനി വൈഷ്ണവ് അറിയിച്ചു.

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കുള്ള സാമ്പത്തിക സഹായത്തിന് പുറമെ നൈപുണ്യ പരിശീലനവും പദ്ധതിയുടെ ഭാഗമാണ്. നൈപുണ്യ പരിശീലനത്തിന് 500 രൂപയും ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 1500 രൂപയും നല്‍കും. 30 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് മന്ത്രി അറിയിച്ചു.

പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാറാണ് വഹിക്കുന്നത്.

X
Top