സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

യൂണിവേഴ്സൽ സിം പ്ലാറ്റ്ഫോമുമായി ബിഎസ്എൻഎൽ

ബെംഗളൂരു: രാജ്യാമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL), വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിവേഴ്സൽ സിം (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

ഉപയോക്താക്കൾക്ക് നിലവിലെ സിം കാർ‌ഡ് മാറ്റാതെ തന്നെ 4ജിയും പിന്നീട് 5ജി സേവനവും നേടാമെന്നതാണ് പ്രത്യേകത. പുതിയ സിം കാർഡ് എടുക്കേണ്ടതില്ല.

ഇതോടൊപ്പം 4ജി, 5ജി എന്നിവയുമായി ബന്ധപ്പെട്ട ഓവർ-ദ-എയർ (OTA) സാങ്കേതികവിദ്യയും ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാതെയും നിലവിലെ സിം കാർഡ് മാറ്റാതെയും 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാൻ സഹായിക്കുന്ന സൗകര്യമാണിത്.

നിലവിൽ, ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബിഎസ്എൻഎൽ. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 4ജി സേവനം ഇപ്പോൾ‌ ലഭ്യമാണ്.

ഒക്ടോബറോടെ രാജ്യമെമ്പാടുമായി 80,000 4ജി ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് വേണ്ടിവരുന്ന 21,000 ടവറുകൾ 2025 മാർച്ചിനകവും സജ്ജമാക്കും.

X
Top