സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ബിഎസ്എൻഎൽ 5ജി അടുത്ത ജനുവരിയോടെ

ഹൈദരാബാദ്: രാജ്യത്ത് ഇനിയും 4ജി(4G) സേവനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എൻഎൽ(BSNL).

സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടയിതോടെ ബിഎസ്എൻഎലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ 4ജി നെറ്റ് വർക്കുകൾ 5ജി(5G)യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൾ ജനറൽ മാനേജർ എൽ. ശ്രീനു.

4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ എന്ന് പറഞ്ഞു.

അടുത്ത വർഷം ജനുവരിയിൽ മകര സംക്രാന്തിയോടെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ടവറുകൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളുടെ നിരക്കുവർധനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മാത്രം 12000 പേര് നമ്പർ പോർട്ടബിലിറ്റിയിലൂടെ ബിഎസ്എൻലിലേക്ക് വന്നതായി വെളിപ്പെടുത്തി.

ബിഎസ്എൻഎൽ ഒരു പ്ലാനിന്റേയും നിരക്ക് വർധിപ്പിക്കില്ലെന്നും പകരം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സർവത്ര വൈഫൈ’ എന്ന പേരിൽ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കൾക്ക് വൈഫൈ കണക്ടിവിറ്റി തുടർന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബിഎസ്എൻഎൽ അവതരിപ്പിച്ചു.

X
Top