ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം മനസിലാക്കാൻ ബിഎസ്ഇയുടെ പുതിയ സൂചിക

മുംബൈ: ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഏഷ്യാ ഇൻഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക ‘ബിഎസ്ഇ സെലക്ട് ഐപിഒ’ ആരംഭിച്ചു.

ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം മനസിലാക്കാനിത് സഹായിക്കും.

വിപണി മൂല്യം, ലിക്വിഡിറ്റി, കുറഞ്ഞത് 3 മാസത്തെ ലിസ്റ്റിങ് ചരിത്രം എന്നീ മൂന്ന് പ്രാഥമിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഓഹരികൾ ‘ബിഎസ്ഇ സെലക്ട് ഐപിഒ’ സൂചികയിൽ ഉൾപ്പെടുത്തുക.

ഇടിഎഫുകളും ഇൻഡെക്സ് ഫണ്ടുകളും പോലെയുള്ളവ നീങ്ങുന്നതിന്റെ അളവ് അറിയുന്നതിനും അതുപോലെ ഇന്ത്യയിലെ പ്രധാന മേഖലകളിലുടനീളമുള്ള പുതിയ കമ്പനികളുടെ പ്രകടനം അളക്കുന്നതിനും ഈ പുതിയ സൂചിക ഉപയോഗിക്കാം.

പി എം എസ് തന്ത്രങ്ങൾ, മ്യൂച്ചൽ ഫണ്ട് സ്കീമുകൾ, ഫണ്ട് പോർട്ട്ഫോളിയോകൾ എന്നിവയുടെ ബെഞ്ച്മാർക്കിങിനും ഇത് ഉപയോഗിക്കാം.

X
Top