സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏഴാം ദിവസവും നഷ്ടത്തില്‍

മുംബൈ: ഇന്‍ട്രാ ഡേ നേട്ടങ്ങള്‍ തിരുത്തി ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 188.32 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 56,409.96 ലെവലിലും നിഫ്റ്റി 40.50 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 16,818.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1775 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1435 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

102 ഓഹരി വിലകളില്‍ മാറ്റമില്ല. ഒഎന്‍ജിസി, ഐടിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയവ. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടത്തിലുമായി.

ഊര്‍ജ്ജമേഖല വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ടപ്പോള്‍ ഫാര്‍മ, എഫ്എംസിജി, മെറ്റല്‍ എന്നിവയിലാണ് വാങ്ങല്‍ ദൃശ്യമായത്. ബിഎസ്ഇ മിഡ് ക്യാപ്പ് ,സ്‌മോള്‍ക്യാപ് സൂചിക0.3-0.6ശതമാനം ഉയര്‍ന്നു.

X
Top