ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തിലായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി കരുത്താര്‍ജ്ജിക്കുന്നത്. സെന്‍സെക്‌സ് 95.71 പോയിന്റ് അഥവാ 0.16% ഉയര്‍ന്ന് 59,202.90 ത്തിലും നിഫ്റ്റി 51.70 അഥവാ 0.30% ഉയര്‍ന്ന് 17,564.00 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 1597 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1721 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 129 ഓഹരി വിലകളില്‍ മാറ്റമില്ല. യുപിഎല്‍, അദാനി എന്റര്‍െ്രെപസസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയവ.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ കൂടുതല്‍ നഷ്ടം നേരിട്ടു. സെക്ടറുകളില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍, പിഎസ്‌യു ബാങ്ക്, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പണപ്പെരുപ്പവും കോര്‍പറേറ്റ് വരുമാനവും വിപണിയെ നിയന്ത്രിച്ച വ്യാഴാഴ്ച ഏഷ്യന്‍ സൂചികകള്‍ ഭൂരിഭാഗവും നഷ്ടത്തിലായി. മോശം വരുമാന റിപ്പോര്‍ട്ടുകള്‍ കാരണം യൂറോപ്യന്‍ വിപണികള്‍ മറ്റൊരു നിരാശജനകമായ ദിവസത്തിനാണ് സാക്ഷ്യം വഹിച്ചത്.

X
Top