സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച ഇടിവ് നേരിടുന്നു. നിഫ്റ്റി 102.60 പോയിന്റ് അഥവാ 0.56 ശതമാാനം താഴ്ന്ന് 18,241 ലെവലിലും സെന്‍സെക്‌സ് 308.99 പോയിന്റ് അഥവാ 0.50 താഴ്ന്ന് 61,441 ലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1239 ഓഹരികള്‍ മുന്നേറുമ്പോള്‍ 1784 ഓഹരികളാണ് നിലം പൊത്തിയത്.

129 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ വാഹനം, എഫ്എംസിജി, ഐടി, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ അര ശതമാനം താഴെയാണ്. അതേസമയം പൊതു മേഖല ബാങ്ക് 1 ശതമാനം ശക്തിയാര്‍ജ്ജിക്കുന്നു.

കോടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡിവിസ് ലാബ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റന്‍, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക് എന്നിവ നഷ്ടത്തില്‍ മുന്നിലെത്തി.. ഉത്തേജനം നല്‍കുന്ന കാര്യങ്ങളുടെ അഭാവമാണ് വിപണിയെ കുഴക്കുന്നതെന്ന് ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

നിഫ്റ്റിയെ റെക്കോര്‍ഡ് നിരക്കിലേയ്ക്ക് നയിക്കാനുതകുന്ന കാരണങ്ങള്‍ ഇപ്പോള്‍ നിലവില്‍ ഇല്ല. 18400 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും. അതേസമയം വലിയ തിരുത്തലും സംഭവിക്കില്ല.

താഴ്ചയില്‍ വാങ്ങുക എന്നതായിരിക്കണം നിലവിലെ മന്ത്രമെന്ന് വിജയകുമാര്‍ പറഞ്ഞു.

X
Top