ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വൈകീട്ടുള്ള സെഷനില്‍ കനത്ത വില്‍പന സമ്മര്‍ദ്ദം അനുഭവപ്പെടുകയായിരുന്നു. സെന്‍സെക്‌സ് 230 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 61,751 ലെവലിലും നിഫ്റ്റി 65.8 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 18,344 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയാലിറ്റി സൂചികകള്‍ ട്രെന്‍ഡിനെതിരെ തുഴഞ്ഞ് യഥാക്രമം 0.8 ശതമാനം,0.4 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. അതേസമയം വാഹനം, ഉപഭോക്തൃ ഉപകരണ സൂചികകള്‍ 1.36 ശതമാനം പോയിന്റ് പൊഴിച്ചു. ഐടി 0.9 ശതമാനവും ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 0.39 ശതമാനവും നഷ്ടപ്പെടുത്തി.

ടൈറ്റന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ 1.75 -2.36 ശതമാനം താഴ്ചയാണ് നേരിട്ടത്. അതേസമയം ടാറ്റ കണ്‍സ്യമര്‍ പ്രൊഡക്ട്‌സ് 2 ശതമാനം ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ലാര്‍സണ്‍ ആന്റ് ടൗബ്രോ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

0.6-1.6 ശതമാനം വരെയായിരുന്നു ഇവയുടെ വളര്‍ച്ച. വിപണി പുതിയ ഉത്തേജനം തേടുകയാണെന്ന് വിദഗ്ധര്‍ പ്രതികിരിക്കുന്നു. കോര്‍പറേറ്റ് ഫലപ്രഖ്യാപനം അവസാനിച്ചതും യു.എസ് ഫെഡിന്റെ ഭാഗത്തുനിന്നും നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് കൃത്യമായ വിശദീകരണം ലഭ്യമാകാത്ത പശ്ചാത്തലത്തിലുമാണ് ഇത്.

X
Top