നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

ദക്ഷിണേന്ത്യയില്‍ ശൃംഖല വിപുലീകരിച്ച് ബന്ധന്‍ ബാങ്ക്; കേരളത്തില്‍ രണ്ട് പുതിയ ശാഖകള്‍ കൂടി തുറന്നു

കൊച്ചി: പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ബന്ധന്‍ ബാങ്ക് ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ രണ്ട് പുതിയ ശാഖകള്‍ ഉള്‍പ്പെടെ ആകെ 12 ശാഖകള്‍ പുതുതായി ആരംഭിച്ചു. കേരളത്തില്‍ കൊച്ചിയിലെ പാലാരിവട്ടത്തും കോഴിക്കോട് കണ്ണൂര്‍ റോഡിലുമാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ ബാങ്കിന്‍റെ ആകെ ബാങ്കിംഗ് ശാഖകളുടെ എണ്ണം 28 ആയി ഉയര്‍ന്നു.

കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ അഞ്ചും തെലങ്കാനയില്‍ മൂന്നും കര്‍ണാടകയില്‍ രണ്ടും ശാഖകള്‍ വീതമാണ് ബാങ്ക് പുതുതായി തുറന്നത്. പുതിയ വിപുലീകരണത്തോടെ ദക്ഷിണേന്ത്യയിലുടനീളം ബാങ്കിന് 670 ഔട്ട്ലെറ്റുകളുണ്ട്.

ദേശീയ തലത്തില്‍ ബാങ്കിന്‍റെ സാന്നിധ്യം ശക്തമാക്കുന്നതിനും പ്രാദേശിക വിപണികളില്‍ കൂടുതല്‍ സാന്നിത്യം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. നൂതനമായ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാനും ഈ ശാഖകളിലൂടെ സാധിക്കും

ദക്ഷിണേന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള മേഖലയാണെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമെന്നും കൂടുതല്‍ ആളുക ളിലേക്കു ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാനും സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനും ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും ബന്ധന്‍ ബാങ്ക് എംഡിയും സിഇഒയുമായ പാര്‍ത്ഥ പ്രതിം സെന്‍ഗുപ്ത പറഞ്ഞു.

രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 35 ഇടങ്ങളില്‍ സാന്നിധ്യമുള്ള ബാങ്കിന് 3.2 കോടിയിലധികം ഉപഭോക്താക്കളും രാജ്യത്തുടനീളം 6350-ലധികം ബാങ്കിംഗ് ഔട്ട്ലെറ്റുകളുണ്ട്.

X
Top