ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

പുതിയ ബിസിനസ് വിഭാഗത്തിലേക്ക് കടന്ന് ബജാജ് ഹെൽത്ത് കെയർ

ഡൽഹി: ബജാജ് ഹെൽത്ത് കെയർ ലിമിറ്റഡ് (ബിഎച്ച്എൽ) ഇന്ത്യൻ ഗവൺമെന്റിനായി ഉയർന്ന നിയന്ത്രണമുള്ള ഒപിയേറ്റ് പ്രോസസ്സിംഗ് ബിസിനസ്സിലേക്ക് കടക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. വളരെ നിയന്ത്രിതവും സർക്കാർ ഉടമസ്ഥതയിലുള്ളതുമായ ബിസിനസ്സായിരുന്ന ഒപിയേറ്റ് പ്രോസസ്സിംഗിനായി ടെൻഡർ സ്വന്തമാക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയാണ് തങ്ങളെന്ന് ബിഎച്ച്എൽ അവകാശപ്പെട്ടു. നിലവിൽ ബജാജ് ഹെൽത്ത്‌കെയർ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച ഒപിയേറ്റ് പ്രോസസ്സിംഗിനുള്ള ഒരേയൊരു സ്ഥാപനമായതിനാൽ ഇത് വലിയ വളർച്ചാ സാധ്യതയുള്ള ഒരു പുതിയ വരുമാന സ്ട്രീം തുറക്കുമെന്ന് കമ്പനി അറിയിച്ചു.

എപിഐകൾ, ഇന്റർമീഡിയറ്റുകൾ, ഫോർമുലേഷനുകൾ എന്നിവ നിർമ്മിക്കുന്ന ബിഎച്ച്എൽന്, സിപിഎസ്-ആർഇജി, ഓപിയം എന്നിവ വഴി കോൺസെൻട്രേറ്റഡ് പോപ്പി സ്‌ട്രോ (CPS), ആൽക്കലോയിഡുകൾ എന്നിവയുടെ നിർമ്മാണത്തിനായിയാണ് രണ്ട് ടെൻഡറുകൾ ലഭിച്ചതെന്ന് ബിഎച്ച്എൽ പറഞ്ഞു. ഗവൺമെന്റുകൾ നിർദ്ദേശിക്കുന്ന കർശനമായ പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഗുജറാത്തിലെ സാവ്‌ലിയിലുള്ള തങ്ങളുടെ എപിഐ നിർമ്മാണ യൂണിറ്റിൽ ഈ ടെൻഡറുകൾ നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു. എപിഐകളും എക്‌സ്‌ട്രാക്‌റ്റുകളും സാധാരണയായി വിശാലമായ ഫാർമസ്യൂട്ടിക്കൽ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാറുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. ഫാർമസ്യൂട്ടിക്കൽ, ന്യൂട്രാസ്യൂട്ടിക്കൽസ്, ഫുഡ് വ്യവസായങ്ങൾക്കായുള്ള അമിനോ ആസിഡുകൾ, ന്യൂട്രീഷണൽ സപ്ലിമെന്റുകൾ, എപിഐകൾ എന്നിവയുടെ വികസനം, നിർമ്മാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബജാജ് ഹെൽത്ത്‌കെയർ ലിമിറ്റഡ്.

X
Top