ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി നിഫ്‌റ്റിക്ക്‌ പിന്നിൽ

പ്രമുഖ എന്‍ബിഎഫ്‌സി കമ്പനിയായ ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി സെന്‍സെക്‌സിനും നിഫ്‌റ്റിക്കും പിന്നിലായി. ചെലവേറിയ നിലയിലായിരുന്നിട്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായിരുന്ന ബജാജ്‌ ഫിനാന്‍സ്‌ ഈ വര്‍ഷം നഷ്‌ടമാണ്‌ നല്‍കിയത്‌.

ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റിയും സെന്‍സെക്‌സും ആറ്‌ ശതമാനം ഉയര്‍ന്നപ്പോള്‍ ബജാജ്‌ ഫിനാന്‍സിന്റെ ഓഹരികള്‍ 4.8 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2011നു ശേഷം ഒരു വര്‍ഷം ഈ ഓഹരി നഷ്‌ടം നല്‍കുന്നത്‌ ആദ്യമായാണ്‌.

നിക്ഷേപകര്‍ക്ക്‌ പല മടങ്ങ്‌ നേട്ടം നല്‍കിയ ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തി ശരാശരി 30 ശതമാനമാണ്‌ വളര്‍ച്ച കൈവരിച്ചത്‌. അതേ സമയം 2020-21ല്‍ നാല്‌ ശതമാനം ഇടിവ്‌ നേരിട്ടു.

വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും ശക്തമായ ഡിമാന്റ്‌ നിലനിന്ന ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികളേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തിലാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

X
Top