രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ബജാജ് ഓട്ടോയുടെ വാഹന വിൽപ്പനയിൽ 8 ശതമാനം വർധന

മുംബൈ: 2022 ഓഗസ്റ്റിൽ ബജാജ് ഓട്ടോയുടെ മൊത്തം വാഹന വിൽപ്പന 8 ശതമാനം വർധിച്ച് 4,01,595 യൂണിറ്റിലെത്തി. പൂനെ ആസ്ഥാനമായുള്ള വാഹന നിർമ്മാതാവ് 2021 ഓഗസ്റ്റിൽ 3,73,270 വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. കൂടാതെ കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന മുൻ വർഷത്തെ 1,72,595 യൂണിറ്റിൽ നിന്ന് 49 ശതമാനം ഉയർന്ന് 2,56,755 യൂണിറ്റായി.

എന്നാൽ കമ്പനിയുടെ ഇരുചക്രവാഹന കയറ്റുമതി അളവ് മുൻവർഷത്തെ 2,00,675 യൂണിറ്റുകളിൽ നിന്ന് 28 ശതമാനം ഇടിഞ്ഞ് 1,44,840 യൂണിറ്റിലെത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കയറ്റുമതി ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളുടെ മൊത്തം വിൽപ്പന 5 ശതമാനം വർധിച്ച് 3,55,625 വാഹനങ്ങളായി ഉയർന്നു.

കഴിഞ്ഞ മാസത്തെ കമ്പനിയുടെ വാണിജ്യ വാഹന വിൽപ്പന 45,970 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബജാജ് ഓട്ടോ 34,960 വാണിജ്യ വാഹനങ്ങൾ ആയിരുന്നു വിറ്റഴിച്ചിരുന്നത്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.34 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 4075 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top