സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

തേഡ്പാര്‍ട്ടി ആപ്പുകള്‍ക്ക് എന്‍എഫ്സി ആക്സസ് ചെയ്യാന്‍ അനുവാദവുമായി ആപ്പിള്‍

കാലിഫോര്‍ണിയ: ഐഒഎസ് 18.1-ന്റെ വരാനിരിക്കുന്ന ബീറ്റാ ബില്‍ഡില്‍ ഐഫോണ്‍ എന്‍എഫ്സി സാങ്കേതികവിദ്യ തേഡ്പാര്‍ട്ടി ആപ്പുകളെ ആക്സസ് ചെയ്യാന്‍ അനുവദിക്കുമെന്ന സൂചനകള്‍ പുറത്ത്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലാണ് ഈ മാറ്റം ആദ്യം വരിക.

തേര്‍ഡ് പാര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കാണ് ഇതിനുള്ള അനുവാദം ലഭിക്കുക. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ കൂടാതെ മറ്റ് പ്രദേശങ്ങളെയും ഇതിനായി തെരഞ്ഞെടുക്കുമെന്ന് ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയാണ് എന്‍എഫ്സി. നിലവില്‍ ഇത് ആപ്പിള്‍ പേ, ആപ്പിള്‍ വാലറ്റ് എന്നിവയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

പുതിയ തീരുമാനം ക്രിപ്റ്റോ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ വെബ് 3 വാലറ്റ് സേവനങ്ങള്‍ക്ക് ടാപ്പ്-ടു-പേ പ്രവര്‍ത്തനക്ഷമത നല്‍കുന്നതിന് പുതിയ തീരുമാനം വഴിയൊരുക്കിയേക്കും.

ആപ്പിളിന്റെ എന്‍എഫ്സി പേയ്മെന്റ് സാങ്കേതികവിദ്യയ്ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കിള്‍ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയര്‍ വാലറ്റ് ഡെവലപ്പര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

X
Top