ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഐപിഒയ്ക്കായി ഡിആര്‍ച്ച്പി സമര്‍പ്പിച്ച് അനുപമ സ്വാദിഷ്ട്

ന്യൂഡല്‍ഹി: ലഘുഭക്ഷണ വില്‍പന കമ്പനിയായ അനുപമ സ്വാദിഷ്ട് പ്രാഥമിക പ്രാരംഭ ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) കമ്പനി സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള 43.22 ലക്ഷം ഓഹരികള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എംഎസ്എംഇ പ്ലാറ്റ്‌ഫോമായ ‘എമേര്‍ജി’ ല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഐപിഒയില്‍ നിന്നും സമാഹരിക്കുന്ന തുക വളര്‍ച്ച ഉറപ്പുവരുത്താനും അധികം ഉത്പാദന യൂണിറ്റുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറഞ്ഞു. ലഘുഭക്ഷണങ്ങള്‍ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്ന കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനുപമ സ്വാദിഷ്ട്.

2016ല്‍ രൂപീകരിക്കപ്പെട്ട അന്നപൂര്‍ണ സ്വാദിഷ്, എക്‌സ്ട്രൂഡ് സ്‌നാക്ക്‌സ് മുതല്‍ പെല്ലറ്റ് അധിഷ്ഠിത സ്‌നാക്ക്‌സ്, പൊട്ടറ്റോ സ്‌നാക്ക്‌സ്, ‘നാംകീന്‍സ്’, മിഠായികള്‍, കേക്കുകള്‍ തുടങ്ങി 35ലധികം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. പശ്ചിമ ബംഗാളില്‍ രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളുള്ള കമ്പനിയ്ക്ക് 400 സ്ഥാപനങ്ങളുടെ വിതരണ ശൃംഖലയുമുണ്ട്.

ഒലോങ്കര്‍ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുമായി ഡയറക്ട്ടുകണ്‍സ്യൂമര്‍ (ഡി2സി) വിഭാഗത്തിലേക്ക് അന്നപൂര്‍ണ്ണ ഈയിടെ പ്രവേശിച്ചിരുന്നു. വിതരണത്തിനായി ബിഗ് ബാസ്‌ക്കറ്റുമായി കരാറിലെത്തുകയും ചെയ്തു. കോര്‍പ്പറേറ്റ് ക്യാപിറ്റല്‍ വെഞ്ച്വേഴ്‌സ് ഇഷ്യുവിന്റെ ലീഡ് മാനേജറും സ്‌കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇഷ്യുവിന്റെ രജിസ്ട്രാറുമായിരിക്കും.

X
Top