സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

അനലിസ്റ്റുകള്‍ ചൈനീസ്‌ ഓഹരികളെ ഡൗണ്‍ഗ്രേഡ്‌ ചെയ്യുന്നു

മുംബൈ: വിവിധ ആഗോള ബ്രോക്കറേജുകള്‍ ചൈനീസ്‌ ഓഹരികളെ ഡൗണ്‍ഗ്രേഡ്‌ ചെയ്യുന്നു. സിഎല്‍എസ്‌എ, ഗോള്‍ഡ്‌മാന്‍ സാക്‌സ്‌, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ ആഗോള ബ്രോക്കറേജുകള്‍ ചൈനീസ്‌ വിപണിയുടെ പ്രകടനം ദുര്‍ബലമാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.

ഹോങ്കോങ്‌ വിപണിയിലെ ഓഹരികള്‍ ചെലവ്‌ കുറഞ്ഞതാണെങ്കിലും ചൈനയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ ഗുണങ്ങള്‍ ഈ ഓഹരികളില്‍ പ്രതിഫലിക്കാന്‍ സാധ്യത കുറവാണെന്ന്‌ രാജ്യാന്തര ബ്രോക്കറേജായ ഗോള്‍ഡ്‌മാന്‍ സാക്‌സിലെ അനലിസ്റ്റുകള്‍ വ്യക്തമാക്കി.

ചൈനയെ താരിഫുകള്‍ ദോഷകരമായി ബാധിക്കുമെന്നും മറ്റൊരു ബ്രോക്കറേജായ മോര്‍ഗന്‍ സ്‌റ്റാന്‍ലി മുന്നറിയിപ്പ്‌ നല്‍കുന്നു.

നേരത്തെ ആഗോള ബ്രോക്കറേജായ സിഎല്‍എസ്‌എ ചൈനീസ്‌ ഓഹരി വിപണിയിലുള്ള വെയിറ്റേജ്‌ ഉയര്‍ത്തുകയും ഇന്ത്യയുടെ വെയിറ്റേജ്‌ കുറയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചൈനയ്‌ക്ക്‌ നല്‍കിയിരിക്കുന്ന വെയിറ്റേജ്‌ കുറയ്‌ക്കാനും ഇന്ത്യയുടെ വെയിറ്റേജ്‌ ഉയര്‍ത്താനുമാണ്‌ സിഎല്‍എസ്‌എ തീരുമാനിച്ചിരിക്കുന്നത്‌.

യുഎസ്‌ തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ്‌ ട്രംപിന്റെ വിജയത്തിന്‌ ശേഷം ചൈനീസ്‌ വിപണി നേരിടുന്ന വെല്ലുവിളികളാണ്‌ ഈ നീക്കത്തിലേക്ക്‌ നയിക്കാന്‍ ഇടയായത്‌.

ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ ഹോങ്കോംഗ്‌ ഓഹരികള്‍ക്ക്‌ നല്‍കിയിരിക്കുന്ന റേറ്റിംഗ്‌ മാര്‍ക്കറ്റ്‌ വെയിറ്റ്‌ എന്നതില്‍ നിന്നും അണ്ടര്‍ വെയിറ്റ്‌ ആയി തരംതാഴ്‌ത്തി. മോര്‍ഗന്‍ സ്‌റ്റാന്‍ലി ചൈനീസ്‌ വിപണിയെ ഇക്വല്‍ വെയിറ്റ്‌ എന്നതില്‍ നിന്നും അണ്ടര്‍വെയിറ്റ്‌ ആയി തരം താഴ്‌ത്തി.

വരും മാസങ്ങളില്‍ വിപണിയുടെ മൂല്യനിര്‍ണ്ണയത്തിലും കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലും ശക്തമായ സമ്മര്‍ദം നേരിടാന്‍ സാധ്യതയുണ്ടെന്നു മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടികാട്ടുന്നു. ഹോങ്കോംഗ്‌ വലിയ സാമ്പത്തിക വളര്‍ച്ചയോ വരുമാന വളര്‍ച്ചയോ കൈവരിക്കാനിടയില്ലെന്ന്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വ്യക്തമാക്കി.

X
Top