ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ശുഭപ്രതീക്ഷയില്‍ അനലിസ്റ്റുകള്‍

മുംബൈ: നഷ്ടങ്ങള്‍ നികത്തി, 2 ശതമാനം നേട്ടത്തിലാണ് ഒക്ടോബര്‍ 4 ന് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 1277 പോയിന്റ് അഥവാ 2.25 ശതമാനം ഉയര്‍ന്ന് 58,065 ലെവലിലും നിഫ്റ്റി50 387 പോയിന്റ് ഉയര്‍ന്ന് 17,274 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഗ്യാപ്പ്അപ്പ് ഓപ്പണിംഗോടു കൂടിയ ലോംഗ് ബുള്‍ കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ടു.

16,800-17,200 ലെ കണ്‍സോളിഡേഷന്‍ ലെവലില്‍ നിന്നും അപ്‌സൈഡ് ബ്രേക്ക് ഔട്ട് ആരംഭിച്ചതായി എച്ച്ഡിഎഫ്‌സി ടെക്ക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു.17,300 ന് മുകളിലുള്ള ട്രെന്‍ഡ്‌ 17600-18000 വരെ തുടര്‍ന്നേയ്ക്കാം. 17,150- 16,800 ലെവലുകളില്‍ പിന്തുണ ലഭ്യമാവുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,165-17,056
റെസിസ്റ്റന്‍സ്: 17,335 – 17,396

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,745-38,381
റെസിസ്റ്റന്‍സ്: 39,326 – 39,542

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ആര്‍ഇസി
ആബട്ട്ഇന്ത്യ
എംഫാസിസ്
ഐസിഐസിഐ ബാങ്ക്
പിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്ക്
ടോറന്റ് പവര്‍
ഡാബര്‍
ടോറന്റ് ഫാര്‍മ

പ്രധാന ഇടപാടുകള്‍
അന്‍സാല്‍ ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍: കമ്പനിയുടെ 372989 ഓഹരികള്‍ 5.84 രൂപ നിരക്കില്‍ മനിഷ് വെര്‍മ വാങ്ങി.

സുമയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: കാപ്ജീനിയസ് അഡ് വൈസറി പ്രവൈറ്റ് ലിമിറ്റഡ് കമ്പനിയിലെ 458854 ഓഹരികള്‍ 45.02 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top