ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി അമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023 നവംബറില്‍ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്‍റെ ലക്ഷ്യം.

പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും.

വിപുലീകരിച്ച സഹകരണത്തിലൂടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നു.

ഇതിന്‍റെ ഭാഗമായി 47 ജില്ലകളിലുടനീളം പ്രത്യേക പരിശീലന പരിപാടികള്‍, ഡിജിഎഫ്ടിയുടെ ട്രേഡ് കണക്ട് പോര്‍ട്ടലില്‍ അമേസോണിന്‍റെ എക്സ്പോര്‍ട്ട് നാവിഗേറ്റര്‍ ടൂളിന്‍റെ ഏകീകരണം, എംഎസ്എംഇകള്‍ക്കായുള്ള പ്രാദേശിക ഓഫ്ലൈന്‍ നെറ്റ്വര്‍ക്കുകളായ എക്സ്പോര്‍ട്ട് കമ്മ്യൂണിറ്റികളുടെ അവതരണം എന്നിവ ഉള്‍പ്പെടുന്നു.

ഈ സഹകരണത്തിലൂടെ വിവിധ ഇവന്‍റ് ഫോര്‍മാറ്റുകള്‍ പ്രയോജനപ്പെടുത്തി എംഎസ്എംഇകള്‍ക്ക് ഉല്‍പ്പന്ന നിര്‍ദ്ദേശവും കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം ലഭ്യമാക്കുകയും അമേസോണിന്‍റെ ആഗോള പ്രാധാന്യവും ഇ-കൊമേഴ്സ് കയറ്റുമതിയിലുള്ള അറിവും ഡിജിഎഫ്ടിയുടെ പ്രാദേശിക വൈദഗ്ധ്യവും യോജിപ്പിച്ച് ഈ പദ്ധതി ഇന്ത്യന്‍ വില്‍പ്പനക്കാര്‍ക്ക് അന്താരാഷ്ട്ര വിപണികളില്‍ പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

X
Top