ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ജീവിത ചെലവ് കുറഞ്ഞ നഗരം അഹമ്മദാബാദ്

ന്യൂഡല്‍ഹി:  പ്രോപ്പര്‍ട്ടി അഡൈ്വസര്‍ നൈറ്റ് ഫ്രാങ്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് താമസ ചെലവ് കുറഞ്ഞ ഇന്ത്യന്‍ നഗരം അഹമ്മദാബാദാണ്. ഇഎംഐ അടയ്ക്കുന്നതിന് ഓരോ മാസവും ഒരു കുടുംബം എത്ര വരുമാനം നേടേണ്ടതുണ്ടെന്ന് നൈറ്റ് ഫ്രാങ്ക് കണക്കാക്കുന്നു. അതിനനുസരിച്ചുള്ള സൂചിക പ്രകാരമാണ് നഗരങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്.

സൂചിക പ്രകാരം, അഹമ്മദാബാദ് ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരമാകുമ്പോള്‍, ചെലവ് കൂടിയത് മുംബൈയിലാണ്. ഹൈദരാബാദാണ് ചെലവ് കൂടിയ കാര്യത്തില്‍ രണ്ടാമത്. ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ചെന്നൈ, ബെഗളൂരു, പൂനെ,കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മേല്‍പറഞ്ഞ നഗരങ്ങളില്‍ താമസിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ചെലവേറിയതായി മാറി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചതോടെയാണിത്.

്അതിനാല്‍  ഇഎംഐ-വരുമാന അനുപാതം നഗരങ്ങളിലുടനീളം 1-2 ശതമാനം പോയിന്റ് വര്‍ദ്ധിച്ചു.

X
Top