എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ഏജിസ് വൊപാക്ക് ഐപിഒ വില 223-235 രൂപ

ജീസ് ലോജിസ്റ്റിക്സിൻ്റെ സബ്സിഡറിയായ ഏജിസ് വൊപാക്ക് ടെർമിനൽസിന്റെ ഐപിഒയുടെ ഇഷ്യൂ വില നിശ്ചയിച്ചു. 223-235 രൂപയാണ് ഇഷ്യൂ വില. 63 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്.

ഏജിസ് വൊപാക്ക് ടെർമിനൽസിന്റെ ഇനിഷ്യൽ പബ്ലിക് ഓഫർ മെയ് 26 മുതൽ 28 വരെ നടക്കും. ജൂൺ രണ്ടിന് കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

2800 കോടി രൂപയാണ് ഐപിഒ വഴി ഏജിസ് വൊപാക്ക് ടെർമിനൽസ് സമാഹരിക്കുന്നത്. പൂർണ്ണമായും പുതിയ ഓഹരികളുടെ വിൽപ്പനയാണ് നടത്തുന്നത്.

ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ 2016 കോടി രൂപ കടം തിരിച്ചടക്കുന്നതിനായും 671.30 കോടി രൂപ മംഗലാപുരത്തെ സിറോജനിക് എൽപിജി ടെർമിനൽ ഏറ്റെടുക്കുന്നതിനുള്ള മൂലധന ചെലവിനായും കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും 15 ശതമാനം ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും 10 ശതമാനം ചില്ലറ നിക്ഷേപകർക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

2024 ജൂണിലെ പ്രവർത്തന റിപ്പോർട്ട് പ്രകാരം കമ്പനിക്ക് 2584 കോടി രൂപയുടെ കടമുണ്ട്.
ഏജിസ് വൊപാക്ക് ടെർമിനൽസിന്റെ മൊത്തം വിപണി മൂല്യം 26,000 കോടി രൂപയായാണ് കണക്കാക്കുന്നത്.

X
Top