കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

നിക്ഷേപകർക്ക് അധിക നികുതി ബാധ്യത: ഓഹരി വിപണിയിലെ മാറ്റത്തിന് ഒക്‌ടോബർ മുതൽ പ്രാബല്യം

മുംബൈ: ഒക്‌ടോബർ മുതൽ ഓഹരി വിപണി നിക്ഷേപകരെ കാത്തിരിക്കുന്നത് അധിക നികുതി ബാധ്യത. ഓഹരി ബൈബാക്കുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളാണ് നിക്ഷേപകർക്ക് തലവേദനയാകുക.

ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി ബാധ്യത കമ്പനികളിൽ നിന്ന് ഓഹരി ഉടമകളിലേയ്ക്കു കൂടി കൈമാറുന്നതാണ് പുതിയ ഭേദഗതി.

കമ്പനികൾക്ക് നിലവിൽ ഇത്തരം ബൈബാക്കുകളിൽ സർചാർജുകളും, സെസും ഉൾപ്പെടെ 23.296 ശതമാനം നികുതിയാണ് ചുമത്തുന്നത്. അതേസമയം ഓഹരി ഉടമകൾക്ക് ബൈബാക്ക് വരുമാനത്തിന് നികുതിയില്ല.

പുതിയ നിയമങ്ങൾ പ്രകാരം, ബൈബാക്ക് വരുമാനം ഡിവിഡന്റായി (ലാഭവിഹിതം) കണക്കാക്കും. അങ്ങനെ വരുമ്പോൾ ഈ ആദായം ഓഹരി ഉടമകളുടെ ആദായനികുതി സ്ലാബുകൾക്കനുസരിച്ച് നികുതിക്കു വിധേയമാകും.

ഇടപാടുകൾക്ക് കമ്പനികൾ ഉറവിടത്തിൽ തന്നെ നികുതി (ടിഡിഎസ്) ചുമത്തും. റസിഡന്റ് വ്യക്തികൾക്ക് 10 ശതമാനവും, നോൺ റസിഡന്റ് വ്യക്തികൾക്ക് 20 ശതമാനവും ആകും ടിഡിഎസ്.

ഒക്ടോബർ 1 മുതൽ ഈ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരും. അതായത് ഒക്‌ടോബർ മുതൽ ബൈബാക്ക് വരുമാനത്തിന് നിലവിൽ കമ്പനികൾ നൽകുന്ന 23.296 ശതമാനം നികുതിക്ക് പകരം, ഓഹരി ഉടമകൾക്ക് അവരുടെ വ്യക്തിഗത ആദായനികുതി സ്ലാബുകൾക്കനുസരിച്ച് നികുതി ബാധകമാകും.

നിലവിൽ ആദായ നികുതി സെക്ഷൻ 10(34A) പ്രകാരം, ഓഹരി ബൈബാക്കുകളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധ്യത ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നില്ല.

പകരം കമ്പനിക്ക് 20 ശതമാനം നികുതിയും, 12 ശതമാനം സർചാർജും, 4 ശതമാനം സെസും ബാധകമായിരുന്നു. ഇത് ഫലത്തിൽ 23.296 ശതമാനം നികുതി നിരക്കിനെ സൂചിപ്പിക്കുന്നു.

പുതിയ നിയമനിർമ്മാണം പ്രത്യേക ഗ്രൂപ്പുകൾക്ക് ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന്, ഇരട്ട നികുതി ഉടമ്പടികൾ കാരണം നോൺ- റസിഡന്റ് ഓഹരിയുടമകൾക്ക് ഡിവിഡന്റ് നികുതി നിരക്കു കുറയ്ക്കാൻ കഴിയും.

ഇത് കൂടുതൽ വിപണി പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. കൂടാതെ, ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ ഡിവിഡന്റും, ബൈബാക്കുകളും തമ്മിലുള്ള ചെറിയ നികുതി വിടവിൽ നിന്ന് പ്രയോജനം നേടിയേക്കാം.

അതേസമയം ഉയർന്ന തലത്തിലുള്ള വ്യക്തികൾക്കും, ഉയർന്ന നികുതി ബ്രാക്കറ്റിലുള്ള റസിഡന്റ് ഓഹരിയുടമകൾക്കും വർധിച്ച നികുതി ബാധ്യത കാരണം ബൈബാക്ക് സ്‌കീമുകൾ ആകർഷകമാകില്ല. ഇവിടെ കമ്പനികളും, നിക്ഷേപകരും കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടി വരുമെന്നു വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

2024 ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഓഹരി ബൈബാക്കുകളുമായി ബന്ധപ്പെട്ട് പുതിയ നിർദേശം മുന്നോട്ടുവച്ചത്. ഓഹരി ബൈബാക്കുകൾക്കായി ബന്ധപ്പെട്ട് കമ്പനികളുടെ നികുതി ഒഴിവാക്കുകയും, പകരം, ബൈബാക്ക് വരുമാനം ഡിവിഡന്റായി തരംതിരിക്കുകയുമായിരുന്നു.

ഇതുവഴി ഈ വരുമാനത്തിന് വ്യക്തിഗത ഓഹരി ഉടമയുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ബാധകമായി. ബൈബാക്കുകളിൽ ഓഹരിയുടമകൾക്കാണ് പണം ലഭിക്കുന്നതെന്ന സിമ്പിൾ ലോജിക് ആണ് ഇവിടെ പ്രവർത്തികമാക്കിയത്.

X
Top