
തെലങ്കാന : 2024ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ 12,400 കോടി രൂപയുടെ നിക്ഷേപത്തിനായി തെലങ്കാന സർക്കാരുമായി ഗൗതം അദാനിയുടെ കമ്പനി നാല് ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഈ കരാറിൽ ഒപ്പുവച്ചു.
കരാറിന്റെ ഭാഗമായി അദാനി എന്റർപ്രൈസസ് സംസ്ഥാനത്ത് 100 മെഗാവാട്ട് ഡാറ്റാ സെന്ററിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ നേരിട്ടും അല്ലാതെയും ഏകദേശം 600 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് കമ്പനി പറയുന്നു
കൂടാതെ, അദാനി ഗ്രീൻ എനർജി 5,000 കോടി രൂപ നിക്ഷേപിച്ച് കോയാബെസ്റ്റഗുഡെമിൽ 850 മെഗാവാട്ടിന്റെയും നാച്ചാറത്ത് 500 മെഗാവാട്ടിന്റെയും രണ്ട് പപ്പ് സ്റ്റോറേജ് പദ്ധതികൾ സ്ഥാപിക്കും.
അംബുജ സിമന്റ്‌സ് 1,400 കോടി രൂപ ചെലവിൽ 6 എംടിപിഎ സിമന്റ് പ്ലാന്റ് സ്ഥാപിക്കും, ഇത് 4,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന ഈ യൂണിറ്റ് 70 ഏക്കറിൽ സ്ഥാപിക്കും.
അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ്, അടുത്ത പത്ത് വർഷത്തിനുള്ളിൽ, അദാനി എയ്‌റോസ്‌പേസ് പാർക്കിൽ കൗണ്ടർ ഡ്രോൺ, മിസൈൽ സംവിധാനങ്ങളുടെ ഗവേഷണം, വികസനം, ഡിസൈൻ, നിർമ്മാണം, സംയോജനം എന്നിവയ്ക്കായി 1,000 കോടി രൂപ നിക്ഷേപിക്കും. ഈ പദ്ധതി 1000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.