പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ട്രക്കുകളിൽ എസി നിർബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് അംഗീകാരം: നിധിൻ ഗഡ്കരി

ട്രക്കുകളിൽ എയർ കണ്ടീഷനിങ് നിർബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി.

എൻ2 (3.5 ടണ്ണിൽ അധികവും 12 ടണ്ണിൽ ഉള്ളിലും ഭാരം വഹിക്കാൻ ശേഷിയുള്ള ട്രക്കുകൾ), എൻ 3 (12 ടണ്ണിൽ അധികം ഭാരം വഹിക്കാൻ ശേഷിയുള്ള ട്രക്കുകൾ) വിഭാഗത്തിലെ ട്രക്കുകളുടെ ക്യാബിനുകളിൽ എസി നിർബന്ധമാക്കുന്ന കരട് വിജ്ഞാപനമാണ് അംഗീകരിച്ചത് എന്നാണ് ഗഡ്കരി അറിയിക്കുന്നത്.

ചൂടേറിയ ഇന്ത്യന്‍ ഹൈവേകളിലൂടെ 11 – 12 മണിക്കൂറുകള്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയൊരാശ്വാസമാകുമെന്നാണ് പ്രതീക്ഷ. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ ചൂടുമൂലമുണ്ടാകുന്ന ക്ഷീണവും മയക്കവും വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നീക്കം.

രാജ്യാന്തര നിര്‍മാതാക്കള്‍ എസി ക്യാബിനുള്ള ചെറുട്രക്കുകള്‍ മുതല്‍ ട്രെയിലര്‍ ഹെഡ് വരെ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ട്രക്ക് കമ്പനികള്‍ ഇത്തരം ചിന്തകളില്‍ നിന്നു മാറി ഇന്ധനക്ഷമത മാത്രമായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്.

18 മാസങ്ങള്‍ നീളുന്ന നടപടികളെ തുടര്‍ന്നാണ് എസി ക്യാബിന്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുക. വിദേശ രാജ്യങ്ങളില്‍ ഏറ്റവുമധികം വരുമാനമുള്ള മേഖലയാണ് ട്രക്ക് ഡ്രൈവര്‍മാരുടേതെങ്കിലും ഇന്ത്യയില്‍ ഇതല്ല അവസ്ഥ.

വരുമാനക്കുറവും ജോലി സമയത്തിന് ഏകീകരണമില്ലാത്തതുമെല്ലാം പ്രതിസന്ധിയാണ്. ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി സമയം കുറയ്ക്കുന്നതിനും പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

47 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള സമയങ്ങളില്‍ 14 മണിക്കൂര്‍ വരെ നീളുന്ന യാത്രകളില്‍ ജോലി ചെയ്യുന്ന ട്രക്കര്‍മാര്‍ ഇന്ത്യയുടെ ജീവനാടിയാണെന്നും മന്ത്രി പറഞ്ഞു.

X
Top