ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

81.5 കോടി ഇന്ത്യാക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡല്ഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള് ഡാര്ക്ക് വെബ്ബില്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ pwn0001 ആണ് മോഷ്ടിച്ച വ്യക്തി വിവരങ്ങള് ഡാര്ക്ക് വെബ്ബില് പരസ്യമാക്കിയത്.

ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് കോവിഡ് 19 ടെസ്റ്റിങ് സമയത്ത് ശേഖരിച്ച വിവരങ്ങളാണ് ഇവയെന്നാണ് ഹാക്കര് അവകാശപ്പെടുന്നത്. എന്നാല് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് വ്യക്തമല്ല.

ആധാര്, പാസ് പോര്ട്ട് വിവരങ്ങള്, പേരുകള്, ഫോണ് നമ്പറുകള്, സ്ഥിരമായതും താല്കാലികമായതുമായ മേല്വിലാസങ്ങള് എന്നിവ ചോര്ന്ന വിവരങ്ങളിലുണ്ട്.
റിസെക്കൂരിറ്റി എന്ന അമേരിക്കന് സൈബര് സുരക്ഷാ സ്ഥാപനമാണ് വിവരച്ചോര്ച്ച കണ്ടെത്തിയത്.

ഒക്ടോബര് 9 നാണ് pwn0001 ഈ വ്യക്തിവിവരങ്ങള് പരസ്യമാക്കിയത്. ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള് അടങ്ങുന്ന ഒരു ലക്ഷത്തോളം ഫയലുകള് റിസെക്യൂരിറ്റി ഗവേഷകര് കണ്ടെത്തി. ഈ വിവരങ്ങള് ശരിയാണെന്ന് തെളിയ്ക്കാന് ‘വെരിഫൈ ആധാര്’ സംവിധാനം വഴി ചിലരുടെ വിവരങ്ങള് പരിശോധിക്കുകയും ചെയ്തു.

കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം ഓഫ് ഇന്ത്യ അധികൃതര് ഐസിഎംആറിനെ വിവരച്ചോര്ച്ച സംഭവിച്ച വിവരം അറിയിച്ചിട്ടുണ്ട്.

ഐസിഎംആര്, നാഷണല് ഇന്ഫോമാറ്റിക്സ് സെന്റര്, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലാണ് കോവിഡ് കാലത്ത് ശേഖരിച്ച വ്യക്തിവിവരങ്ങളുള്ളത്.

ഇതില് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

X
Top