വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഓഹരി വിപണിയിലേക്ക് ‘പുതുമുഖങ്ങളുടെ’ നീണ്ട നിര

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായെങ്കിലും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിപണി വീണ്ടും സജീവമാകുന്നു. ഈയാഴ്ച 6 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപനയുമായി എത്തുന്നത്. കഴിഞ്ഞവാരം ഐപിഒ സംഘടിപ്പിച്ച 5 കമ്പനികൾ ഈയാഴ്ച പുതുതായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നുമുണ്ട്.

നിർമാണ സാമഗ്രികളുടെ വിതരണക്കാരായ ആരിസ്ഇൻഫ്ര സൊല്യൂഷൻസ് 499.6 കോടി രൂപ ഉന്നമിട്ടാണ് ഐപിഒ സംഘടിപ്പിക്കുന്നത്. ജൂൺ 20ന് ആണ് ഐപിഒ ആരംഭിക്കുക. 3 ദിവസം നീളുന്ന ഐപിഒയിൽ പൂർണമായും പുതിയ ഓഹരികൾ മാത്രമാണുള്ളത്. ഓഫർ ഫോർ സെയിൽ ഇല്ല. നിലവിലെ പ്രൊമോട്ടർമാർ കൈവശമുള്ള നിശ്ചിത ഓഹരികൾ വിൽക്കുന്ന മാർഗമാണ് ഒഎഫ്എസ്.

ഈയാഴ്ചത്തെ ഏക മുഖ്യധാര ഐപിഒയും ആരിസ്ഇൻഫ്രയുടേതാണ്. ബാക്കി 5 ഐപിഒകളും എസ്എംഇ ശ്രേണിയിലാണ് നടക്കുക. ഓഹരിക്ക് 210-222 രൂപനിരക്കിലാണ് ആരിസ്ഇൻഫ്രയുടെ പ്രൈസ് ബാൻഡ്.

എസ്എംഇ ശ്രേണിയിൽ പാട്ടീൽ ഓട്ടമേഷൻ, സമയ് പ്രോജക്ട് സർവീസസ് എന്നിവയുടെ ഐപിഒ ജൂൺ 16 മുതൽ 18 വരെ നടക്കും. പാട്ടീൽ ഓട്ടമേഷൻ 69.61 കോടി രൂപയും സമയ് 14.69 കോടി രൂപയും ലക്ഷ്യമിടുന്നു. പാട്ടീലിന്റെ പ്രൈസ് ബാൻഡ് 114-120 രൂപയും സമയ് പ്രോജക്റ്റിന്റേത് 32-34 രൂപയുമാണ്.

ന്യൂഡൽഹി ആസ്ഥാനമായ എപ്പൽടൺ എൻജിനിയേഴ്സ് എന്ന ഇലക്ട്രോണിക് എനർജി മീറ്റർ കമ്പനിയുടെ ഐപിഒ ജൂൺ 17 മുതൽ 3 ദിവസത്തേക്കാണ്. ലക്ഷ്യം 43.96 കോടി രൂപ. പ്രൈസ് ബാൻഡ് 125-128 രൂപ. 48 കോടി രൂപയുടെ പുതിയ ഓഹരികളും 10.56 കോടി രൂപയുടെ ഒഎഫ്എസുമായി എത്തുന്ന ഇൻഫ്ലക്സ് ഹെൽത്ത്ടെക്കിന്റെ ഐപിഒ ജൂൺ 18ന് ആരംഭിക്കും. 91-96 രൂപയാണ് പ്രൈസ് ബാൻഡ്.

ജൂൺ 20നാണ് മായശീൽ വെഞ്ചേഴ്സിന്റെ ഐപിഒ ആരംഭിക്കുന്നത്. റോഡ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ സമാഹരണലക്ഷ്യം 27.28 കോടി രൂപ. പ്രൈസ് ബാൻഡ് 44-47 രൂപ. 1,387.3 കോടി രൂപ ഉന്നമിട്ട് കഴിഞ്ഞയാഴ്ച ആരംഭിച്ച ഓസ്വാൾ പമ്പ്സിന്റെയും എസ്എംഇ ശ്രേണിയിൽ 82 കോടി രൂപ ലക്ഷ്യമിടുന്ന മോണോലിത്തിഷ് ഇന്ത്യ 31.7 കോടി രൂപ സമാഹരിക്കുന്ന ഏടെൻ പേപ്പേഴ്സ് ആൻഡ് ഫോം എന്നിവയുടെ ഐപിഒ ഇന്ന് സമാപിക്കും.

ഓസ്വാൾ പമ്പ്സ് ഓഹരി ജൂൺ 20ന് ലിസ്റ്റും ചെയ്യും. സചീറോം ഓഹരികൾ ജൂൺ 16ന് എൻഎസ്ഇ എമർജ് സൂചികയിലും ജൈനിക് പവർ 17നും മോണോലിത്തിഷ് 19നും പേപ്പേഴ്സ് ആൻഡ് ഫോംസ് 20നും ബിഎസ്ഇ എസ്എംഇ സൂചികയിലും ലിസ്റ്റ് ചെയ്യും.

X
Top