ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

വാഹന വിപണിക്ക് നിരാശയുടെ ഫെബ്രുവരി

ന്യൂഡൽഹി: ഫെബ്രുവരിയിൽ രാജ്യത്തെ വാഹന വാഹന വിൽപനയിൽ 7% ഇടിവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ).

ആഭ്യന്തര വിപണിയിൽ ഡീലർമാരിലൂടെ ആകെ 18,99,196 വാഹനങ്ങളാണ് വിൽപന നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് 20,46,328 വാഹനങ്ങളായിരുന്നു.

എല്ലാ വിഭാഗം വാഹനങ്ങളുടെയും വിൽപന കുറഞ്ഞതായി ഫാഡ പ്രസിഡന്റ് സി.എസ്. വിഗ്നേശ്വർ പറഞ്ഞു.

കാർ വിൽപനയിൽ 10% ഇടിവാണ്. വിറ്റത് 3,03,398 യൂണിറ്റുകൾ. ടൂ വീലറുകളുടെ വിൽപനയിടിവ് 6%. വിൽപന 13,53,280 വാഹനങ്ങൾ.

X
Top