100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഓഹരി നിക്ഷേപകർ മരണപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം

ന്യൂഡൽഹി: ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി.

ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് മരണം റിപ്പോർട്ട് ചെയ്യാം.

മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമർപ്പിക്കണം. ഇതിന്റെ പരിശോധന കഴിഞ്ഞാലുടൻ ഓഹരി അക്കൗണ്ടിലെ ഇടപാടുകൾ പൂർണമായും ബ്ലോക് ചെയ്യും.

മരണം കഴിഞ്ഞ് 5 ദിവസത്തിനുള്ളിൽ ഓഹരികൾ കൈമാറുന്നത് സംബന്ധിച്ച നടപടികൾ നോമിനിയെ അറിയിക്കും.

X
Top