ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

രാജ്യത്തെ വാഹനവില്പനയിൽ 9 ശതമാനം വളർച്ച

ബെംഗളൂരു: രാജ്യത്തെ വാഹനവില്പനയിൽ 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പൂർത്തിയായപ്പോൾ 9 ശതമാനം വളർച്ച കൈവരിച്ചു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്.എ.ഡി.എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ, വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും മുന്നേറ്റം പ്രകടമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മൊത്തം വില്പന 10.7 ദശലക്ഷം വാഹനങ്ങൾ ആയിരുന്നത് ഈവർഷം 11.07 ദശലക്ഷം യൂണിറ്റായി. ഇക്കാലയളവിൽ ഇരുചക്ര വാഹനങ്ങൾ ഏഴ് ശതമാനം, ത്രീ വീലറുകൾ 66 ശതമാനം, വാണിജ്യ വാഹനങ്ങൾ മൂന്ന് ശതമാനം, യാത്രാ വാഹനങ്ങൾ 6 ശതമാനം, ട്രാക്ടറുകൾ 14 ശതമാനം എന്നിങ്ങനെ വില്പന നേട്ടം കൈവരിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തക്കോൾ 38 ശതമാനം കൂടുതലാണിത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മുച്ചക്ര വാഹന വിപണിയാണ് പ്രധാനമായും മുന്നേറ്റം കാഴ്ച്ചവച്ചിരിക്കുന്നത്. 5,33,353 യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,21,964 വാഹനങ്ങളാണ് വിറ്റത്.

ഇരുചക്രവാഹന വിഭാഗത്തിന്റെ വില്പന ഏഴ് ശതമാനം വർദ്ധി ച്ച് 7.82 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 7.31 ദശലക്ഷം യൂണിറ്റായിരുന്നു വിറ്റഴിച്ചത്.

2019 ലെ ആദ്യ പകുതിയിൽ 9,727,200 ഇരു ചക്രവാഹനങ്ങൾ വിറ്റഴിച്ച് മികച്ച വളർച്ച നേടിയിരുന്നു.

‘പാസഞ്ചർ വാഹന വിപണിയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിവർഷം ആറ് ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു.

നടപ്പുവർഷത്തിൻറെ ആദ്യ പകുതിയിൽ ട്രാക്ടർ മേഖല 20 ശതമാനം വില്പന വളർച്ച കാണിച്ചു. ഈ കാലയളവിൽ 4,44,340 യൂണിറ്റാണ് വിറ്റഴിച്ചത്.

2022 -23 സാമ്പത്തിക വർഷത്തിൽ ഇത് 389,815 യൂണിറ്റുകളായിരുന്നു.

X
Top