
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 7,67,754 തൊഴില്‍ സൃഷ്ടിച്ചു. മൊത്തം 72,993 സ്റ്റാര്‍ട്ടപ്പുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍.
സ്റ്റാര്‍ട്ടപ്പ് തൊഴില്‍ കണക്കില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പട്ടികയില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. 1.46 ലക്ഷത്തിലധികം തൊഴിലുകളാണ് കഴിഞ്ഞ ആറ് വര്‍ഷത്തില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ മഹാരാഷ്ട്രയില്‍ സൃഷ്ടിച്ചത്. 2016 ജനുവരിയിലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിച്ചത്.
അന്നു മുതല്‍ ജൂണ്‍ 30, 2022 വരെയുള്ള കണക്കാണിത്. ബെംഗളൂരുവിലെ ടെക്ഹബ്ബ് സ്ഥിതി ചെയ്യുന്ന കര്‍ണാടക 1.03 ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിച്ച് രണ്ടാം സ്ഥാനത്താണ്. 87,643 ജോലികളുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തും 67,694 ജോലിയുള്ള ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്തുമാണ്.
ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കാര്യത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 13,519 സ്റ്റാര്‍ട്ട്അപ്പുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടക 8,881, ഡല്‍ഹി 8,636, ഉത്തര്‍പ്രദേശ് 6,654 എന്നിങ്ങനെയാണ് പുറകെയുള്ള സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ പ്രകടനം.
തൊഴില്‍ സൃഷ്ടിക്കപ്പെട്ട കാര്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടാന്‍ കേരളത്തിനായി. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 3277 സ്റ്റാര്‍ട്ട്അപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സ്ഥാപനങ്ങള്‍ 28,451 തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജ്‌റാത്ത്, ഹരിയാന, തെലങ്കാന,തമിഴ് നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറകില്‍ 9ാം സ്ഥാനത്താണ് കേരളം.
കേരളത്തിന് പുറകില്‍ പഞ്ചാബും മഹാരാഷ്ട്രയുമാണുള്ളത്. നേരത്തെ രാജ്യത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് തലസ്ഥാനമെന്ന പദവി ബെഗളൂരുവില്‍ നിന്നും ഡല്‍ഹി ഏറ്റെടുത്തതായി എക്കണോമിക് സര്‍വേ 2022 ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 2 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകൃതമായത് ഡല്‍ഹിയിലായിരുന്നു. അതിനെ തുടര്‍ന്നാണ് ഡല്‍ഹി രാജ്യത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് തലസ്ഥാനമായി മാറിയത്.
2019 മുതല്‍ ഡിസംബര്‍ 2021 വരെയുള്ള കാലത്ത് ഡല്‍ഹിയില്‍ 5000 സ്റ്റാര്‍ട്ട്അപ്പുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ബെഗളൂരുവില്‍ 4514 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 11,308 സ്റ്റാര്‍ട്ട്അപ്പുകള്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തു.
2021ല്‍ രാജ്യം 44 യൂണികോണുകളും സൃഷ്ടിച്ചു. ഒരു ബില്ല്യണ്‍ ഡോളറിലേറെ മൂല്യമുള്ള കമ്പനികളാണ് യൂണികോണുകള്‍. യൂണികോണുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യു.എസ്, ചൈന എന്നിവയ്ക്ക് പുറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു.എസും ചൈനയും യഥാക്രമം 487,301എണ്ണം യൂണികോണുകളാണ് 2021ല്‍ സൃഷ്ടിച്ചത്.