റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 37% വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്തെ സംരംഭകത്വ മേഖലയില്‍ ഉണർവ്. ഫെബ്രുവരിയില്‍ പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 37 ശതമാനത്തിന്റെ വർദ്ധന.

ഫെബ്രുവരിയില്‍ മാത്രം 24,136 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. ഇക്കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ പുതിയ കമ്പനികളുടെ എണ്ണം യഥാക്രമം 15,000, 14,000 എന്നിങ്ങനെയായി കുറഞ്ഞിരുന്നു. ജനുവരിയില്‍ ഇത് 23,280 ആയി ഉയർന്നു.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കിലാണ് ഫെബ്രുവരിയില്‍ വീണ്ടും രജിസ്ട്രേഷൻ വർദ്ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയതായി രൂപീകരിച്ചവയില്‍ ഭൂരിഭാഗവും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ജനുവരിയില്‍ ആരംഭിച്ച കമ്പനികളുടെ ശരാശരി അടച്ചുതീർത്ത മൂലധനം ആറ് ലക്ഷം രൂപയാണ്.

ബിസിനസിലും എ.ഐ ആധിപത്യം
സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ രജിസ്‌ട്രേഷനുകള്‍ നടക്കുന്നത്. ഐ.ടി സേവനങ്ങള്‍, കണ്‍സള്‍ട്ടൻസികള്‍ എന്നിവയ്‌ക്കൊപ്പം ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയിലും വലിയ മുന്നേറ്റമുണ്ട്. പ്രതിമാസം ശരാശരി 300 എ.ഐ അധിഷ്ഠിത ബിസിനസുകള്‍ രാജ്യത്ത് ആരംഭിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ മാത്രം ഇത്തരത്തിലുള്ള 248 കമ്പനികള്‍ നിലവില്‍ വന്നു.

ഇതിനുപുറമെ ഹോള്‍സെയില്‍, റീട്ടെയില്‍ വ്യാപാര മേഖലകളിലും ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായി പുതിയ കമ്പനികള്‍ വൻതോതില്‍ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം.

 സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പദ്ധതികള്‍ സംരംഭകർക്ക് നല്‍കുന്ന നികുതി ഇളവുകളും ആനുകൂല്യങ്ങളും ഈ മുന്നേറ്റത്തിന് പ്രധാന കാരണമായി

 സ്റ്റാർട്ടപ്പുകള്‍ക്കുള്ള നികുതി അവധി, ലളിതമായ നിയമനടപടികള്‍, കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകള്‍ എന്നിവ പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

 ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മുൻഗണന നല്‍കുന്നതും മാറ്റത്തിന് വേഗം കൂട്ടി.

X
Top