സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ബ്രാന്‍ഡ് കണ്‍സെപ്റ്റ്സില്‍ മള്‍ട്ടിബാഗര്‍ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകര്‍

ന്യൂഡല്‍ഹി: 2007-ല്‍ രൂപീകരിക്കപ്പെട്ട ബ്രാന്‍ഡ് കണ്‍സെപ്റ്റ്സ്, ഇന്ത്യന്‍, അന്താരാഷ്ട്ര വിപണികള്‍ക്കായി ബാഗുകള്‍, ബാക്ക്പാക്കുകള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഈ രംഗത്തെ വിദഗ്ധരായ ഐഎഫ്എഫ് ഓവര്‍സീസിന്റെ ഒരു ശാഖയാണ് കമ്പനി.

2022 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍, അറ്റ വില്‍പ്പന 69.7 ശതമാനം വളര്‍ച്ച നേടി. 45.36 കോടി രൂപയാണ് വരുമാനം. എബിറ്റ 72.1 ശതമാനം ഉയര്‍ന്ന് 6.42 കോടി രൂപയായി.

അറ്റാദായം 98 ശതമാനത്തിലധികം ഉയര്‍ന്ന് 2.89 കോടി രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച, ബ്രാന്‍ഡ് കണ്‍സെപ്റ്റിന്റെ ഓഹരികള്‍ 5 ശതമാനം ഇടിവ് നേരിട്ടു. 232.60 രൂപയിലായിരുന്നു ക്ലോസിംഗ്.

വെറും 1 വര്‍ഷത്തിനുള്ളില്‍ 250 ശതമാനത്തിലധികം മള്‍ട്ടിബാഗര്‍ റിട്ടേണും വെറും 6 മാസത്തിനുള്ളില്‍ 70 ശതമാനവും റിട്ടേണും നല്‍കിയ സ്റ്റോക്കാണിത്.

X
Top