ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

തിങ്കളാഴ്ച എക്‌സ് ഡിവിഡന്റാകുന്ന 7 ഓഹരികള്‍

ന്യൂഡല്‍ഹി: അടുത്ത തിങ്കളാഴ്ച, ഇനിപ്പറയുന്ന ഓഹരികള്‍ എക്‌സ്ഡിവിഡന്റ് ട്രേഡിംഗ് ആരംഭിക്കും: ഡി ബി കോര്‍പ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്, ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ്, സിപ്ല ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍.

മേല്‍ പറഞ്ഞ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് ലാഭവിഹിത വിതരണത്തിനായി,റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത് 2022 ഓഗസ്റ്റ് 10 ആണ്. എന്നാല്‍ മുഹറം പ്രമാണിച്ച് ഓഗസ്റ്റ് 9 ന് സ്‌റ്റോക്ക് മാര്‍ക്കറ്റ് അടയ്ക്കുന്നതിനാല്‍, മുകളില്‍ സൂചിപ്പിച്ച ഓഹരികള്‍ ഓഗസ്റ്റ് 8 തിങ്കളാഴ്ച എക്‌സ്ഡിവിഡന്റ് ആയി മാറും.

ഡി ബി കോര്‍പ് ലിമിറ്റഡ്- 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 20 ശതമാനം, ഐസിഐസിഐ ബാങ്ക്-2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനം, കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ്-5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്- 90 രൂപ, ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ്- 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ, സിപ്ല ലിമിറ്റഡ്-2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് -2 രൂപ അഥവാ 20 ശതമാനം എന്നിങ്ങനെയാണ് കമ്പനികള്‍ നിശ്ചയിച്ച ലാഭവിഹിത നിരക്കുകള്‍.

X
Top