ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

5ജി സേവനങ്ങൾ ഒക്ടോബർ ഒന്നു മുതൽ

ന്യൂ‍ഡൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾ ഒക്ടോബർ ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയേക്കും. ഡൽഹിയിൽ അന്ന് ആരംഭിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനു തുടക്കമിടുമെന്നാണ് വിവരം. എന്നാൽ ടെലികോം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർല എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും വിഐയും 5ജി ഉടൻ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

X
Top