പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ജൂണിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 40,608 കോടി

മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകർ ജൂണിൽ നിക്ഷേപിച്ചത് 40,608 കോടി രൂപ. ഇത് 2024 മേയിലേക്ക് 17 ശതമാനം കൂടുതലാണെന്ന് വ്യവസായ സംഘടനയായ ആംഫി അറിയിച്ചു.

സിസ്‍റ്റമാറ്റിക് ഇൻെവസ്റ്റ്മെന്റ് പ്ലാനുകളിലും (എസ്.ഐ.പി) നിക്ഷേപം പുതിയ ഉയരങ്ങളിലെത്തി. ജൂണിൽ 21,262 കോടിയായി നിക്ഷേപം. മേയിൽ ഇത് 20,904 കോടിയായിരുന്നു.

ഇക്വിറ്റി സ്‌കീമുകളിൽ മുഴുവൻ മ്യൂചൽ ഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27.67 ലക്ഷം കോടി രൂപയായപ്പോൾ എസ്.ഐ.പികളിൽ നിന്നുള്ള ആസ്തി 12.43 ലക്ഷം കോടി രൂപയായി.

ജൂണിൽ മൊത്തം 55 ലക്ഷം പുതിയ എസ്.ഐ.പി കൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ എസ്.ഐ.പികൾ 8.98 കോടിയായി.

X
Top