Alt Image
5.18 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി: കരാറിന് കൈ കൊടുക്കാതെ കെഎസ്ഇബി ◆ ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆

റെക്കോര്‍ഡ് ഉയരം കുറിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ടഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ബുധനാഴ്ച, റെക്കോര്‍ഡ് ഉയരം കുറിച്ച ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ഇന്‍ഫ്‌ളൈം അപ്ലൈയന്‍സസ്. 4 ശതമാനം ഉയര്‍ന്ന് 504.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 45,000 അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ഹിന്‍ഡ് വെയര്‍ ഹോം ഇനവേഷന്‍സിനില്‍ നിന്നും കഴിഞ്ഞയാഴ്ച കമ്പനി സ്വീകരിച്ചിരുന്നു.

ഇതാണ് ഓഹരിയെ ശക്തിപ്പെടുത്തിയത്. 2018 മാര്‍ച്ച് മുതല്‍ ഇതുവരെ 1311 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു വര്‍ഷത്തെ നേട്ടം 118 ശതമാനം.

ചിമ്മിനി, ഗ്യാസ് സ്റ്റൗ, ഗ്യാസ് ഹോബ്‌സ് തുടങ്ങിയ അടുക്കള ഉപകരണങ്ങളാണ് കമ്പനിനിര്‍മ്മിക്കുന്നത്. വേഗത്തില്‍ വളരുന്ന ഒരു സെഗ്മന്റാണ് ഇത്. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള കമ്പനി കൂടിയാണിത്.

ജൂണിലവസാനിച്ച പാദത്തില്‍ കച്ചോലിയ 61,000 ഓഹരികള്‍, 382 രൂപ നിരക്കില്‍ വാങ്ങി.25,25,02,000 രൂപയുടെ ഇടപാടാണ് ഇത്.

X
Top