ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ലാഭവിഹിതം പ്രഖ്യാപിച്ച് ജിന്‍ഡാല്‍ സോ, 1000 കോടി രൂപയുടെ ഡിബഞ്ചര്‍ പുറത്തിറക്കും

മുംബൈ: 2025 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി ജിന്‍ഡാല്‍ സോ ഓഹരിയൊന്നിന് രണ്ട് രൂപ വിതരണം ചെയ്യും. കമ്പനിയുടെ 40ാം വാര്‍ഷിക ജനറല്‍ മീറ്റിംഗ് ഇതിനുള്ള അനുമതി നല്‍കി. 1000 കോടി രൂപ സമാഹരിക്കുന്നതിന് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇറക്കാനും പദ്ധതിയുണ്ട്.

തീരുമാനം പുറത്തുവന്നതിന് പിന്നാലെ കമ്പനി ഓഹരി 1 ശതമാനം ഉയര്‍ന്നു.

നിലവില്‍ 230.60 ലെവലിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. നേരത്തെ 118 മില്യണ്‍ ഡോളറിന്റെ മിഡില്‍ ഈസ്റ്റ് നിക്ഷേപത്തിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. യുഎഇയില്‍ സബ്‌സിഡിയറി കമ്പനി രൂപീകരിക്കാനും സൗദി അറേബ്യയില്‍ രണ്ടുകമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരഭം ആരംഭിക്കാനുമാണ് ഈ തുക വിനിയോഗിക്കുക.

യുഎഇ സംരംഭം പൈപ്പ് നിര്‍മ്മാണ രംഗത്ത് ശ്രദ്ധ ചെലുത്തും. ഇതിനായി കമ്പനി അബുദാബിയില്‍ 3,00,000 ടണ്‍ വാര്‍ഷിക കപ്പാസിറ്റിയുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്.

സൗദി അറേബ്യയില്‍ ബുഹൂര്‍ ഇന്‍വെസ്റ്റ് മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ജിന്‍ഡാല്‍ സോ പ്രവര്‍ത്തിക്കുന്നത്.

X
Top