കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍

ബെര്‍ലിന്‍: വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റ പ്രകാരം ജൂലൈയില്‍ ജര്‍മ്മന്‍ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലായി. ഉക്രൈന്‍ യുദ്ധം, പകര്‍ച്ചവ്യാധി, വിതരണ തടസ്സങ്ങള്‍ എന്നിവ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിന്റെ വക്കിലെത്തിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) ജൂലൈയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

റോയിട്ടേഴ്‌സ് പോള്‍ 0.1 ശതമാനം വളര്‍ച്ച പ്രവചിച്ചിടത്താണ് ആഭ്യന്തര ഉത്പാദനം മാറ്റില്ലാതെ തുടര്‍ന്നത്. അതേസമയം സമ്പദ് വ്യവസ്ഥ, ജൂണിലവസാനിച്ച പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഗാര്‍ഹിക, സര്‍ക്കാര്‍ ഉപഭോഗം കൂടി.

എന്നാല്‍ വ്യാപാര കമ്മി ഭീഷണി ഉയര്‍ത്തി. പാന്‍ഡെമിക്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഉക്രെയ്‌നിലെ യുദ്ധം എന്നിവയുള്‍പ്പെടുന്ന ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കുന്നതായി ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ ഭയാനക സാഹചര്യം വച്ച് നോക്കുമ്പോള്‍ സ്തംഭനാവസ്ഥപോലും ഏറെക്കുറെ നല്ലവാര്‍ത്തയാണ്, വിശകലന വിദഗ്ധര്‍ പറഞ്ഞു.

ഈ മാസം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഇഫോ ബിസിനസ് കാലാവസ്ഥാ സൂചികയും പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചികയും മാന്ദ്യ സൂചന നല്‍കുന്നു. റഷ്യയുടെ എണ്ണനയത്തിനനുസരിച്ചായിരിക്കും ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനമെന്ന് കൊമേഴ്‌സ്ബാങ്കില്‍ നിന്നുള്ള ജോര്‍ഗ് ക്രേമര്‍ പറഞ്ഞു.

ജര്‍മ്മനിയിലേക്കുള്ള പ്രകൃതി വാതക വിതരണം 20% കുറയ്ക്കാന്‍ റഷ്യന്‍ കമ്പനിയായ ഗ്യാസ്‌പ്രോം തീരുമാനിച്ചിരുന്നു. ഇതോടെ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥവ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാതകത്തില്‍ കുറവ് വരുത്തി. പൗരന്മാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനാണ് ഇത്.

X
Top