റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക്; അമേരിക്കന്‍ പ്രതിനിധി സംഘം ഉടന്‍ ഇന്ത്യയിലെത്തും

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിനുള്ള നടപടികളുമായി യുഎസ്. ഇടക്കാല വ്യാപാ കരാര്‍, സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ജൂണ്‍ ഒന്നു മുതല്‍ നാല് വരെ ഇന്ത്യ സന്ദര്‍ശിക്കും.

ലക്ഷ്യം ഈ മേഖലകളിലെ മുന്നേറ്റം
ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമേരിക്കന്‍ ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് 2026 ജൂണ്‍ 1 മുതല്‍ 4 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇടക്കാല കരാറിന്റെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനാണ് ഈ സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ, വലിയ ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി വരുന്ന നിരവധി സുപ്രധാന വിഷയങ്ങളിലും ഈ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. രാജ്യങ്ങളുടെ വിപണികളിലേക്കുള്ള പ്രവേശനം തീരുവ ഇതര നടപടികള്‍, കസ്റ്റംസ്-വ്യാപാര സൗകര്യങ്ങള്‍, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ സമവായത്തിലെത്താനും ഈ ചര്‍ച്ചകളിലൂടെ ശ്രമിക്കും.

നേരത്തെ നടന്ന ചര്‍ച്ചകള്‍
പരസ്പര സഹകരണത്തിലും നേട്ടത്തിലുമൂന്നിയുള്ള ഇടക്കാല വ്യാപാരക്കരാറിന്റെ രൂപരേഖ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനുപുറമെ സമഗ്ര ഉഭയകക്ഷി വ്യാപാരക്കരാറിലേക്ക് എത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും ഈ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, 2026 ഏപ്രില്‍ 20 മുതല്‍ 23 വരെ ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്ക സന്ദര്‍ശിക്കുകയും യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക് വരുന്നത്.

X
Top