രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

താരിഫ് യുദ്ധം: നഷ്ടം രേഖപ്പെടുത്തി എസ്ആന്റ്പി 500

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കാനഡയ്ക്കെതിരായ പുതിയ താരിഫ് വ്യാപാര അനിശ്ചിതത്വം സൃഷ്ടിച്ച സാഹചര്യത്തിലാണിത്.

എസ്ആന്റ്പി 500 0.33 ശതമാനം ഇടിവ് നേരിട്ട് 6259.75 ലെവലിലും നസ്ദാഖ് 0.22 ശതമാനം ഇടിഞ്ഞ് 20,585.53 ലെവലിലും ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.63 ശതമാനം താഴ്ന്ന് 44373.51 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

പ്രതിവാര കണക്കെടുപ്പില്‍ എസ്ആന്റ്പി 500 0.03 ശതമാനവും ഡൗ 1 ശതമാനവും നസ്ദാഖ് 0.1 ശതമാനവും ഇടിഞ്ഞു. അതേസമയം നടപ്പ് വര്‍ഷത്തില്‍ എസ്ആന്റ്പി 6 ശതമാനം ഉയര്‍ന്നു. സൂചികകള്‍ ഇടിയുമ്പോഴും എന്‍വിഡിയ ഓഹരി നേട്ടം തുടരുകയാണ്.

വെള്ളിയാഴ്ച 0.5 ശതമാനമുയര്‍ന്ന ഓഹരി വിപണി മൂല്യം 4.02 ട്രില്യണ്‍ ഡോളറിലേയ്ക്കുയര്‍ത്തി. എക്‌സ്‌ചേഞ്ചുകളിലെ വ്യാപാരം വെള്ളിയാഴ്ച താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ 20 സെഷനുകളിലെ ശരാശരി 18.3 ബില്യണ്‍ ഓഹരികളെ അപേക്ഷിച്ച് 15.4 ബില്യണ്‍ ഓഹരികളിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

X
Top