രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ

ന്യൂയോർക്ക്: ട്രക്ക് ഉടമകളെയും കർഷകരെയും ദുരിതത്തിലാക്കി യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. ഒരു ഗാലന് (ഏകദേശം 3.7 ലീറ്റർ) വില 6 ഡോളർ ഭേദിച്ചു. ദേശീയ ശരാശരി വില 6.05 ഡോളറാണ്. വില കത്തിക്കയറിയതോടെ യുഎസിലെ ട്രക്കുടമകളും കർഷകരും വെട്ടിലായി.

ഇറാൻ യുദ്ധം, യുക്രെയ്ൻ യുദ്ധം എന്നിവയെ തുടർന്ന് ക്രൂഡോയിൽ വില വർധിച്ചതും ഇന്ധനവിതരണ ശൃംഖല താറുമാറായതുമാണ് യുഎസിൽ വിലക്കയറ്റത്തിന് വഴിവച്ചത്. കലിഫോർണിയയിൽ വില ഗാലന് 7.98 ഡോളറാണ്. യുഎസിലെ ഏറ്റവും വലിയ ‘കാർഷിക സംസ്ഥാന’മാണ് കലിഫോർണിയ. ഏതാണ്ട് 574 രൂപ മുതൽ 764 രൂപവരെയാണ് യുഎസിൽ ഇപ്പോൾ ഡീസൽ വില.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63% അധികവിലയാണ് ഇപ്പോഴുള്ളത്. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസും ചെങ്കടലും കപ്പലുകൾക്ക് ഏറക്കുറെ അന്യമായതോടെ ക്രൂഡോയിൽ വില ബാരലിന് 100-110 ഡോളർ നിലവാരത്തിൽ എത്തിയിട്ടുണ്ട്. യുഎസ് സമ്പദ്‍വ്യവസ്ഥയിൽ ഡീസലിന് നിർണായക സ്ഥാനമുള്ളതിനാൽ നിലവിലെ വിലക്കയറ്റം സമ്പദ്‍വ്യവസ്ഥയുടെ ‘സൈലന്റ് കില്ലർ’ ആയി മാറുകയാണെന്ന് വിദഗ്ധർ പറയുന്നു.

ഉയർന്ന ഡീസൽ വില ഫലത്തിൽ ഭക്ഷ്യവില, മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങൾ, ഊർജോൽപന്നങ്ങൾ എന്നിവയുടെ വിലയും കൂടാനിടയാക്കും. ഇത് ജനങ്ങൾക്കും ബിസിനസ് സംരംഭങ്ങൾക്കും തിരിച്ചടിയാകും. പണപ്പെരുപ്പം കൂടും. സമ്പദ്‍വളർച്ച ഇടിയും.

പെട്രോൾ വില കഴിഞ്ഞദിവസം 4.15 ഡോളർ എന്ന റെക്കോർഡിൽ എത്തിയിരുന്നു. അമേരിക്കക്കാർ മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് പ്രതിദിനം പെട്രോളിനും ഡീസലിനുമായി ഏകദേശം 70 കോടി ഡോളർ (ഏതാണ്ട് 6700 കോടി രൂപ) അധികം ചെലവഴിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

X
Top