Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

സൊമാറ്റോയ്‌ക്ക്‌ സെന്‍സെക്‌സില്‍ മാരുതിയേക്കാള്‍ ഉയര്‍ന്ന വെയിറ്റേജ്‌

മുംബൈ: ഡിസംബര്‍ 23ന്‌ സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട 30 ഓഹരികളുടെ കൂട്ടത്തില്‍ ഇടം പിടിച്ച സൊമാറ്റോയ്‌ക്ക്‌ പ്രമുഖ ബ്ലൂചിപ്‌ കമ്പനികളേക്കാള്‍ ഉയര്‍ന്ന വെയിറ്റേജ്‌ ആണുള്ളത്‌. 2.8 ശതമാനമാണ്‌ സെന്‍സെക്‌സില്‍ സൊമാറ്റോയ്‌ക്കുള്ള വെയിറ്റേജ്‌.

ഇത്‌ മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ളേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്‌, മാരുതി സുസുകി തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കുള്ളതിനേക്കാള്‍ ഉയര്‍ന്ന വെയിറ്റേജാണ്‌.

2024ല്‍ സൊമാറ്റോയുടെ ഓഹരി വില ഇരട്ടിയിലേറെയാണ്‌ ഉയര്‍ന്നത്‌. കമ്പനിയുടെ ക്വിക്‌ കോമേഴ്‌സ്‌ വിഭാഗമായ ബ്ലിങ്കിറ്റിന്റെ വളര്‍ച്ചയാണ്‌ ഓഹരി വിലയിലെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

ക്വിക്‌ കോമേഴ്‌സ്‌ ബിസിനസ്‌ വിപുലീകരിക്കാനായി സൊമാറ്റോ ക്യുഐപി വഴി 8500 കോടി രൂപ ഈയിടെ സമാഹരിച്ചിരുന്നു. നവംബറില്‍ ബിസിനസ്‌ രംഗത്തെ എതിരാളിയായ സ്വിഗ്ഗി ലിസ്റ്റ്‌ ചെയ്‌തത്‌ സൊമാറ്റോയുടെ വിപണിമൂല്യം ഉയരുന്നതിന്‌ വഴിയൊരുക്കി.

അതേ സമയം സെന്‍സെക്‌സില്‍ ഇടം പിടിച്ചതിനു ശേഷം സൊമാറ്റോയുടെ ഓഹരി വില ഒരു ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌. നവംബര്‍ 14ന്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം സ്വിഗ്ഗിയുടെ ഓഹരി വില 30 ശതമാനം ഉയര്‍ന്നു.

അതേ സമയം ഇക്കാലയളവില്‍ സൊമാറ്റോ നടത്തിയ മുന്നേറ്റം 11 ശതമാനമാണ്‌.

X
Top