പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

2026ല്‍ വിദേശ നിക്ഷേപകര്‍ ഓരോ മണിക്കൂറിലും വിറ്റത്‌ 400 കോടിയുടെ ഓഹരികള്‍

2026ല്‍ ഇതുവരെയുള്ള 96 വ്യാപാരദിനങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓരോ മണിക്കൂറിലും 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. 205ലെ വില്‍പ്പനയുടെ ഇരട്ടിയിലേറെയാണ്‌ ഇത്‌. 2025ലെ 241 വ്യാപാരദിനങ്ങളില്‍ ഓരോ മണിക്കൂറിലും 161 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

ദ്വിതീയ വിപണിയില്‍ ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.54 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. 2025ല്‍ 2.4 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന. മാര്‍ച്ച്‌ മുതലാണ്‌ വില്‍പ്പന ശക്തമായത്‌. ആ മാസം 1.27 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 50,800 കോടി രൂപയുടെയും മെയില്‍ 54,000 കോടി രൂപയുടെയും വില്‍പ്പന നടത്തി.

യുഎസ്‌-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടായ കുതിച്ചുകയറ്റവുമാണ്‌ മാര്‍ച്ച്‌ മുതല്‍ വില്‍പ്പന ശക്തമായതിന്‌ കാരണം. ഈ വര്‍ഷം ഫെബ്രുവരി ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി.

ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌.

X
Top