ഇന്ത്യ– യുഎസ്‌ വ്യാപാരകരാർ: ഏറെക്കുറെ ധാരണയായെന്ന് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽപശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യന്‍ തേയിലയ്ക്ക് വന്‍ ഡിമാന്‍ഡ്ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യഇന്ത്യയ്ക്കും ചൈനയ്ക്കുമടക്കം അധിക തീരുവ ചുമത്താ‍ൻ യുഎസ്; പ്രകോപനം ഇന്ത്യയുമായി വ്യാപാരച്ചർച്ച നടക്കുന്നതിനിടെവീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍

എഐ തരംഗത്തില്‍ ബിറ്റ്‌കോയിനും രക്ഷയില്ല; വിറ്റഴിച്ച് നിക്ഷേപക സ്ഥാപനങ്ങളുടെ പാലായനം

പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വിലയില്‍ കനത്ത ഇടിവ് തുടരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 10 ശതമാനത്തിനടുത്താണ് വിലയില്‍ ഇടിവുണ്ടായത്. മേയ് 31ന് 73,000 ഡോളറിന് മുകളിലായിരുന്നു ബിറ്റ്‌കോയിന്‍ വില. എന്നാല്‍ ഇന്നലത്തെ വില 66,300 ഡോളറിന് മുകളിലും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത സമ്മര്‍ദമാണ് ബിറ്റ്‌കോയിന്‍ നേരിടുന്നത്.

ഏപ്രില്‍ മാസത്തിനു ശേഷമുള്ള കുറഞ്ഞ നിരക്കിലാണ് ബിറ്റ്‌കോയിന്‍ മൂല്യം. യുഎസ് ഇടിഎഫുകളില്‍ നിന്നുള്ള വന്‍തോതിലുള്ള പണം പിന്‍വലിക്കലും സ്ഥാപന നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണമായി പറയുന്നത്.

കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി കോടിക്കണക്കിന് ഡോളറാണ് ഇടിഎഫുകളില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. ഇതിനൊപ്പം സ്ഥാപന നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ളവ വിറ്റഴിച്ച് ലാഭമെടുക്കാന്‍ തുടങ്ങിയതും നില വഷളാക്കി.

എഐയും വില്ലന്‍
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ചിരുന്നവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സെമികണ്ടക്ടര്‍ മേഖലകളിലെ ഓഹരികളിലേക്ക് ശ്രദ്ധ മാറ്റിയതും തിരിച്ചടിയായി. ക്രിപ്‌റ്റോ വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയാന്‍ ഇതു വഴിയൊരുക്കി.

ബിറ്റ്‌കോയിന്‍ മാത്രമല്ല എഥീരിയം (Ethereum), സൊലാന, കര്‍ഡാനോ, റിപ്പിള്‍ തുടങ്ങിയവയും വലിയ ഇടിവ് നേരിടുന്നുണ്ട്. ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും പ്രതിസന്ധിക്ക് വലിയ കാരണമാണ്. വരുംദിവസങ്ങളിലും വിപണിയിലെ അസ്ഥിരത തുടരുമെന്നാണ് സൂചന.

നിക്ഷേപകര്‍ക്ക് നഷ്ടകാലം
കഴിഞ്ഞ ഒരു മാസത്തിനിടെ 15 ശതമാനത്തിനടുത്താണ് ബിറ്റ്‌കോയിന്‍ മൂല്യം ഇടിഞ്ഞത്. ആറുമാസം മുമ്പ് 93,000 ഡോളറിലധികമായിരുന്നു ബിറ്റ്‌കോയിന്‍ വില. അന്നത്തെ വിലയില്‍ നിന്ന് 28 ശതമാനം താഴ്ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന് 1,05,551 ഡോളറായിരുന്ന വിലയാണ് ഇപ്പോള്‍ 66,000 ഡോളറിന് അടുത്തെത്തി നില്ക്കുന്നത്. 2025 ഒക്ടോബര്‍ ആറിന് 1,26,198.07 ഡോളറിലെത്തിയതാണ് ബിറ്റ്‌കോയിന്റെ ഉയര്‍ന്ന വില.

ക്രിപ്റ്റോ വ്യാപാരികള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള ‘പോളിമാര്‍ക്കറ്റ്’ എന്ന പ്ലാറ്റ്‌ഫോമിലെ കണക്കുകള്‍ പ്രകാരം, ബിറ്റ്‌കോയിന്‍ ഈ വര്‍ഷാവസാനത്തോടെ 55,000 ഡോളറിന് താഴെയാകാന്‍ 60 ശതമാനം സാധ്യതയുണ്ട്. നിക്ഷേപകരുടെ താല്പര്യത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ മൂല്യത്തിലെ വലിയ ഇടിവുകള്‍ കാരണമാകുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

X
Top