പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

വിപണിയിലെ അസ്ഥിരത: എസ്ഐപി നിർത്തുന്നവരുടെ എണ്ണം കൂടുന്നു

ണ്ട് വർഷമായി ഓഹരി വിപണിയിൽ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം പലരും നിർത്തുകയാണ്. മ്യൂച്വൽ ഫണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം എസ്.ഐ.പി. അക്കൗണ്ടുകൾ തുടങ്ങുന്നതിനേക്കാൾ വേഗത്തിൽ നിലവിലുള്ളവ നിർത്തലാക്കുന്ന സാഹചര്യമുണ്ട്.

വിദേശ നിക്ഷേപകർ പിൻവാങ്ങുമ്പോഴും വിപണിയെ താങ്ങിനിർത്തുന്നത് എസ്.ഐ.പി. വഴിയുള്ള പണമൊഴുക്കായിരുന്നു. വിപണിയിലെ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ പുതുതായി ആരംഭിച്ച എസ്.ഐ.പി. അക്കൗണ്ടുകളേക്കാൾ (50.7 ലക്ഷം) കൂടുതൽ അക്കൗണ്ടുകൾ നിർത്തി(51.3 ലക്ഷം).

വിപണിയിൽ നിന്നുള്ള ആദായം കുറഞ്ഞതോടെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളെക്കുറിച്ച് ചെറുകിട നിക്ഷേപകർ കൂടുതൽ ജാഗരൂകരാകുകയോ പിന്മാറാൻ ശ്രമിക്കുകയോ ചെയ്യുന്നു.

2024 സെപ്റ്റംബറിന് ശേഷം വിപണിയിൽ അനിശ്ചിതത്വം കൂടിയതാണ് അക്കൗണ്ടുകൾ പിൻവലിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായത്.

വിപണി മികച്ച പ്രകടനം കാഴ്ചവെച്ച സമയങ്ങളിൽ കൂടുതൽ നിക്ഷേപകർ എസ്.ഐ.പി. തുടങ്ങിയിരുന്നതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ എസ്.ഐ.പി തുടങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അക്കൗണ്ട് നിർത്തുന്നവരുടെ നിരക്കും ഉയർന്ന നിലയിലാണ്.

നിക്ഷേപകർ പിൻവാങ്ങുന്ന പ്രവണത പ്രകടമാണെങ്കിലും വിപണിയെ ബാധിക്കുന്ന തരത്തിൽ പണമൊഴുക്കിൽ ഇനിയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല.
പ്രതിമാസം ശരാശരി 25,000 കോടി രൂപയ്ക്കും 30,000 കോടി രൂപയ്ക്കും ഇടയിൽ ഇപ്പോഴും എസ്.ഐ.പി. വഴി വിപണിയിലേക്ക് എത്തുന്നുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം മൂലം ഉണ്ടാകാവുന്ന വലിയ തകർച്ചയിൽ നിന്ന് വിപണിയെ പിടിച്ചുനിർത്തുന്നതിൽ ആഭ്യന്തര എസ്.ഐ.പി. നിക്ഷേപങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.

ചാഞ്ചാട്ടം ഏറെക്കാലം തുടർന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് കൂടുതൽ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറിയേക്കാം. പ്രതിമാസ നിക്ഷേപ തുകയിൽ കാര്യമായ കുറവുണ്ടാകാത്തത് വിപണിക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും നിക്ഷേപകരുടെ മനോഭാവം ദീർഘകാലാടിസ്ഥാനത്തിൽ വിപണിയെ കാര്യമായി ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല.

X
Top