100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി.

ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു.

മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടി രൂപയില്‍ നിന്നും 618 കോടി രൂപയായി ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 2.02 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി. അറ്റ പലിശ വരുമാനം 15. ശതമാനം ഉയര്‍ന്ന് 21050 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശമാര്‍ജിന്‍ 2.8 ശതമാനം. രണ്ട് ഘടകങ്ങളും പ്രതീക്ഷിച്ച തോതിലാണ്.

കോടക് സെക്യൂരിറ്റീസ് ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 16 രൂപയാണ് ലക്ഷ്യവില.

X
Top