കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ഐപിഒ ഇന്ന് മുതല്‍

മുംബൈ: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 2023 ജൂലൈ 26 മുതല്‍ 28 വരെ നടക്കും.

490 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 6551,690 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 285 രൂപ മുതല്‍ 300 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

കുറഞ്ഞത് 50 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 50ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ് ലിമിറ്റഡ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഐ ഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജര്‍മാര്‍.

X
Top