
വാഷിങ്ടണ്‍: ലോകപ്രശസ്ത ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സിഇഒയാകാനുള്ളവരുടെ പട്ടികയില്‍ മലയാളിയും. കോട്ടയം പാമ്പാടിയില്‍ ജനിച്ച തോമസ് കുര്യനാണ് എന്‍വിഡിയ സിഇഒയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടികയിലെ ഒരാള്‍.
നിലവില്‍ ഗൂഗ്ള്‍ ക്ലൗഡിന്റെ സിഇഒയാണ് തോമസ് കുര്യന്‍. 2018ലാണ് അദ്ദേഹം ഗൂഗ്‌ളിലെത്തിയത്.
22 വര്‍ഷത്തോളം ഒറാക്കളില്‍ ജോലി ചെയ്തതിന് ശേഷമാണ് കുര്യന്‍ ഗൂഗ്‌ളിലേക്ക് എത്തുന്നത്. കോട്ടയത്ത് ജനിച്ചുവെങ്കിലും തോമസ് കുര്യന്റെ പഠനം ബംഗളൂരുവിലായിരുന്നു.
കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നത പഠനത്തിനായി അദ്ദേഹം സഹോദരനൊപ്പം യുഎസിലേക്ക് പോയി. തുടര്‍ന്ന് പ്രിസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം സ്റ്റാന്‍ഫോഡില്‍ നിന്ന് എംബിഎ ബിരുദവും നേടി.
തോമസ് കുര്യനൊപ്പം ഇന്ത്യന്‍ വംശജരായ സഞ്ജയ് മെഹോത്ര, നികേഷ് അറോറ എന്നിവരും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.ഇതില്‍ സഞ്ജയ് മല്‍ഹോത്ര മൈക്രോണ്‍ ടെക്‌നോളജി സിഇഒയാണ്. അറോറ പാലോ അള്‍ട്ടോ നെറ്റ്‌വര്‍ക്കിന്റെ സിഇഒയാണ്. ഇവരേയും ചേര്‍ത്ത് 11 പേരുകള്‍ സിഇഒ സ്ഥാനത്തേക്ക് എന്‍വിഡിയ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ക്ലോട്ടെ ക്രെസിനാണ് ഇടക്കാല സിഇഒ പദവി നല്‍കിയിരിക്കുന്നത്. ചൈനീസ് യുവതിയായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് സിഇഒ സ്ഥാനം രാജിവെക്കാന്‍ ജെന്‍സെന്‍ ഹുവാങ് നിര്‍ബന്ധിതനായത്.
ജെന്‍സെന്റെ വിവാഹേതര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ എന്‍വിഡിയയുടെ ഓഹരികള്‍ക്ക് 13 ശതമാനം ഇടിവുണ്ടായിരുന്നു.






