ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഒപ്പമുണ്ടാകുമെന്ന് ചൈന

ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്രാ സഹായം അഭ്യർഥിച്ച് പലവട്ടം ലങ്കൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.

ലോക രാജ്യങ്ങളിൽ നിന്നും സഹായം എത്തുന്നുണ്ടെങ്കിലും ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നാൾക്കുനാൾ അന്താരാഷ്ട്ര കടം പെരുകുന്ന അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം കടന്നുപോകുന്നത്.

അതിനിടയിലാണ് ചൈനയിൽ നിന്നും ശ്രീലങ്കൻ ജനതക്ക് ആശ്വാസ വാർത്ത എത്തിയത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മ ഇടപടെലുകൾ നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര കടം തിരിച്ചടക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയും സഹായവും ഉറപ്പാക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്.

ചൈനീസ് വിദേശകാര്യ വക്താവ് മോ നിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ലങ്കൻ ജനത ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സഹായവും നൽകാനായി ഒപ്പമുണ്ടാകുമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് മോ നിംഗ് വ്യക്തമാക്കിയത്.

22 ദശലക്ഷത്തിലേറെ മനുഷ്യരാണ് ലങ്കൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട് അനുഭവിക്കുന്നതെന്നാണ് കണക്ക്. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമവും അതുപോലെ തന്നെ പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം ഈ ജനതയെ വട്ടംകറക്കുകയാണ്.

അതിനിടയിലുള്ള ചൈനയുടെ പ്രഖ്യാപനം ലങ്കൻ ജനതക്ക് ആശ്വാസമേകുന്നതാണ്.

X
Top