ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

മൊത്തവില പണപ്പെരുപ്പം ഏഴാമത്തെ മാസവും നെഗറ്റീവില്‍ത്തന്നെ

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ഏഴാമത്തെ മാസവും നെഗറ്റീവ് ശതമാനത്തില്. സെപ്റ്റംബറിലെ -0.26 ശതമാനത്തില് നിന്ന് ഒക്ടോബറില് -0.52 ശതമാനമായി.

ഭക്ഷ്യവില സൂചിക കഴിഞ്ഞ വര്ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 1.07 ശതമാനം കൂടി. സെപ്റ്റംബറില് സൂചിക ഒരു ശതമാനമായിരുന്നു.

പച്ചക്കറി വിലയില് 21 ശതമാനം കുറവുണ്ടായപ്പോള് നെല്ലിന്റെയും മറ്റ് ധാന്യങ്ങളുടെയും വില യഥാക്രമം 7.50 ശതമാനവും 9.4ശതമാനവുമായി ഉയര്ന്നു. പയറുവര്ഗങ്ങളുടേത് 19.4 ശതമാനമായും ഉള്ളിയുടേത് 62.6 ശതമാനമായും കുതിച്ചു.

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രില് മുതല് നെഗറ്റീവ് നിലവാരത്തിലാണ്. കഴിഞ്ഞ വര്ഷം ഒക്ടോബറിലാകട്ടെ 8.67 ശതമാനമായി ഉയര്ന്നിരുന്നു.

രാസവസ്തുക്കള്, വൈദ്യുതി, തുണിത്തരങ്ങള്, അടിസ്ഥാന ലോഹങ്ങള്, പേപ്പര് തുടങ്ങിയവയുടെ വില ഇടിഞ്ഞതുമൂലമാണ് ഒക്ടോബറില് പണപ്പെരുപ്പം നെഗറ്റീവ് നിലവാരത്തിലെത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം അഞ്ച് മാസത്തെ താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലെത്തിയിരുന്നു.

X
Top